ബിബിൻ ജോർജ്/ ഫെയ്‌സ്‌ബുക്ക് 
Entertainment

​സിനിമ ഷൂട്ടിങ്ങിനിടെ അപകടം; നടൻ ബിബിൻ ജോർജിന് പരിക്ക് 

സംഘടന രം​ഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജിന് പരിക്ക്. ​ഗുമസ്തൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചിത്രമാണ് ഗുമസ്തൻ. സംഘടന രം​ഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു.

ബൈക്ക് ഓടിച്ചിരുന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ താരത്തിന്റെ പരിക്ക് അത്ര സാരമല്ലെന്നാണ് റിപ്പോർട്ട്. ബിബിൻ ജോർജിനെ കൂടാതെ ദിലീഷ് പോത്തൻ, ജെയ്സ് ജോസ്, സ്മിനു സിജോ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, അലക്‌സാണ്ടർ പ്രശാന്ത്, മക്ബുൽ സൽമാൻ കൈലാഷ്, ഐ എം വിജയൻ, ബിന്ദു സഞ്ജീവ്, നീമ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും