ആമിർ ഖാനും മകളും instagram
Entertainment

'അവൾ വളരെ വേ​ഗം വളർന്നു', മകളേക്കുറിച്ച് ആമിർ ഖാൻ; ഫാദേഴ്സ് ഡേയിൽ ഹൃദ്യമായ വിഡിയോയുമായി ഐറയും

കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ഈ വർഷം ജനുവരിയിലായിരുന്നു ആമിർ ഖാന്റെ മകൾ ഐറ ഖാനും നുപൂറും തമ്മിലുള്ള വിവാഹം. വിശേഷ ദിവസങ്ങളിലെല്ലാം തന്റെ വിവാഹ ​ദിനത്തിൽ നിന്നുള്ള മനോഹര നിമിഷങ്ങൾ പങ്കുവയ്ക്കാറുണ്ട് ഐറ. ഇപ്പോഴിതാ ഫാദേഴ്സ് ഡേയിൽ ആമിർ ഖാന് ആശംസകൾ നേർന്നിരിക്കുകയാണ് ഐറ.

തന്റെ വിവാഹദിനത്തിൽ നിന്നുള്ള വൈകാരികമായ ഒരു വീ‍ഡിയോ പങ്കുവച്ചാണ് ഐറ ഫാദേഴ്സ് ഡേ ആശംസ നേർന്നിരിക്കുന്നത്. നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ആമിർ ഖാനും മുൻ ഭാര്യ കിരൺ റാവുവും ​ഗാനം ആലപിക്കുന്നതും കാണാം. 'അവൾ വളരെ വേ​ഗം വളർന്നു. എന്നേക്കാൾ വേ​ഗമാണ് അവൾ വളർന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു, പ്രത്യേകിച്ച് കഴിഞ്ഞ മൂന്ന് വർഷങ്ങൾ'- ആമിർ ഖാൻ വീഡിയോയിൽ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മകൾക്കൊപ്പം നൃത്തം ചെയ്യുകയും കൈയ്യിൽ മെഹന്ദി ഇട്ടുകൊടുക്കുകയുമൊക്കെ ചെയ്യു‌ന്ന ആമിറിനേയും വീഡിയോയിൽ കാണാം. വളരെ വികാരാധീനനായാണ് ആമിറിനെ ദൃശ്യങ്ങളിൽ കാണാനാവുക. നിരവധി പേരാണ് ഐറ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. ഇതുപോലെയൊരു അച്ഛനെ കിട്ടിയത് ഭാ​ഗ്യമാണെന്നാണ് ഭൂരിഭാ​ഗം പേരും കുറിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം