വീഡിയോ ദൃശ്യം 
Entertainment

നീന്തല്‍ കുളത്തില്‍ വീണ തുമ്പിയെ രക്ഷിച്ചു, ഊതി ചിറക് ഉണക്കി അക്ഷയ് കുമാര്‍; വിഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെ താരം തന്നെയാണ് തന്റെ 'രക്ഷാദൗത്യം' ആരാധകരെ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

രാവിലെ തന്നെ തന്റെ സ്വിമ്മിങ് പൂളില്‍ വീണ ഒരു ജീവനെ രക്ഷിക്കാനുള്ള തത്രപ്പാടിലായിരുന്നു ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. കുളത്തില്‍ വീണ തുമ്പിയെ ആണ് താരം രക്ഷിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെ താരം തന്നെയാണ് തന്റെ 'രക്ഷാദൗത്യം' ആരാധകരെ അറിയിച്ചത്. 

ഈ കൊച്ചു സുഹൃത്ത് രാവിലെ സ്വിമ്മിങ് പൂളില്‍ തെന്നിവീണു. അവന് സഹായം ആവശ്യമായിരുന്നു. കുറച്ച് ക്ഷമയുടേയും പ്രോത്സാഹനത്തിന്റേയും ആവശ്യമുണ്ടായിരുന്നു. അവന്‍ പറന്നു പോയി. നമ്മുടെ ജീവിതത്തില്‍ നമുക്കും ആവശ്യമുള്ളത് ഇതുതന്നെ അല്ലേ. ഹൃദയത്തിലെ പ്രതീക്ഷ, ജീവിക്കാനുള്ള ആഗ്രഹം പറക്കാനുള്ള ചിറക്- അക്ഷയ് കുറിച്ചു.  കുളത്തില്‍ നിന്ന് പുറത്തെടുത്ത തുമ്പിയുടെ ചിറക് ഉണങ്ങാനായി ഊതിക്കൊടുക്കുന്ന അക്ഷയ് കുമാറിനെയാണ് വിഡിയോയില്‍ കാണുന്നത്. നിരവധി ആരാധകരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്. 

ബച്ചന്‍ പാണ്ഡെയാണ് അക്ഷയ് കുമാറിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. സൂപ്പര്‍ഹിറ്റായ മലയാള ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കിലാണ് അക്ഷയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21