ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

അമല പോളിന്റെ സഹോദരൻ വിവാഹിതനായി, ആഘോഷമാക്കി താരം; വിഡിയോ

വിവാഹ റിസപ്ഷന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

നടി അമല പോളിന്റെ സഹോദരൻ അഭിജിത്ത് പോൾ വിവാഹിതനായി. അല്‍ക്ക കുര്യനാണ് വധു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ റിസപ്ഷന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. 

സിം​ഗിൾ സ്ലീവ് ബ്ലൂ വസ്ത്രത്തിൽ അതിമനോഹരിയായിരുന്നു അമല. കഴിഞ്ഞ ദിവസം നടന്ന ചടങ്ങുകളിലെ അമലയുടേയും സുഹൃത്തുക്കളുടേയും നൃത്തവും വൈറലായിരുന്നു. 

മര്‍ച്ചന്റ് നേവിയിൽ ജോലി ചെയ്യുന്ന അഭിജിത്ത് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ലൈല ഓ ലൈല, ദേവി എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിജിത്ത് പ്രത്യക്ഷപ്പെട്ടു. ജോലിത്തിരക്കുകളെ തുടർന്ന് സിനിമ ഉപേക്ഷിക്കുകയായിരുന്നു. 

തമിഴിലും തെലുങ്കിലും നിറഞ്ഞുനിൽക്കുന്ന നടിയാണ് അമല പോൾ. നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി പിട്ട കാത്‌ലു ആണ് അമലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിലും താരം അഭിനയിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍