ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

അനന്യയുടെ സഹോദരനും നടനുമായ അർജുൻ ​ഗോപാൽ വിവാഹിതനായി, വധു മാധവി; വി‍ഡിയോ

ഇന്നലെ ​ഗുരുവായൂർ വച്ചായിരുന്നു വിവാഹം

Author : സമകാലിക മലയാളം ഡെസ്ക്

ടി അനന്യയുടെ സഹോദരനും നടനുമായ അർജുൻ ​ഗോപാൽ വിവാഹിതനായി. മാധവി ബാല​ഗോപാൽ ആണ് വധു. ഇന്നലെ ​ഗുരുവായൂർ വച്ചായിരുന്നു വിവാഹം നടന്നത്. വിവാഹശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി കൊച്ചിയിൽ വച്ച് സൽക്കാരവും നടത്തി. 

ഇന്നലെ ​ഗുരുവായൂർ നിരവധി വിവാഹ​ങ്ങളാണ് നടന്നത്. മാധവിയുടെ അച്ഛന്റെ ആഗ്രഹമായിരുന്നു ഗുരുവായൂർ വച്ച് വിവാഹം നടത്തണമെന്നത്. അതുകൊണ്ടാണ് ഇത്രയും തിരക്കുകൾക്കിടയിലും ഇവിടെ വച്ച് വിവാഹം നടത്തിയതെന്നും അർജുൻ പറഞ്ഞു. സിംപിൾ ലുക്കിലാണ് അനന്യ സഹോദരന്റെ വിവാഹത്തിന് എത്തിയത്. സെറ്റു സാരിയിൽ അതിസുന്ദരിയായിരുന്നു താരം. 

ആസിഫ് അലി നായകനായി എത്തിയ കുഞ്ഞെൽദോ സിനിമയിലൂടെ ശ്രദ്ധേയനാണ് അർജുൻ. ജിന്റോ എന്ന കഥാപാത്രത്തെയാണ് അർജുൻ അവതരിപ്പിച്ചത്. സാറാസ്, വൂൾഫ്, ഒരു റൊണാൾഡോ ചിത്രം എന്നിവയാണ് മറ്റ് പ്രധാന സിനിമകൾ. ​ഗായകൻ എന്ന നിലയിലും ശ്രദ്ധേയനാണ് അർജുൻ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്കു. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT