തുടരെ പരാജയങ്ങൾ, കാരണക്കാരൻ താനാണെന്ന് അക്ഷയ് കുമാർ

രക്ഷാബന്ധൻ താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായി മാറി
അക്ഷയ് കുമാർ/ഫയല്‍ ചിത്രം
അക്ഷയ് കുമാർ/ഫയല്‍ ചിത്രം

മ്പൻ പരാജയങ്ങളിലേക്ക് കൂപ്പു കുത്തുകയാണ് ബോളിവുഡ്. ഇറങ്ങുന്ന സിനിമകളെല്ലാം പരാജയത്തിന്റെ കയ്പ്പുനീർ അറിയുകയാണ്. പണം മുടക്കിയുള്ള പ്രമോഷനുകളൊന്നും രക്ഷയാവുന്നില്ല. ഇതിൻ ഏറ്റവും പരാജയം അറിഞ്ഞത് അക്ഷയ് കുമാറാണ്. തൊട്ടടുത്തായി റിലീസ് ചെയ്ത മൂന്നു സിനിമകളാണ് പരാജയപ്പെട്ടത്. ഇതിൽ അവസാനം റിലീസ് ചെയ്ത രക്ഷാബന്ധൻ താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായി മാറി. ഇപ്പോൾ സിനിമകൾ പരാജയപ്പെടാനുള്ള കാരണത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് അക്ഷയ്. 

സിനിമകൾ പരാജയപ്പെടാൻ കാരണം താൻ തന്നെയെന്നാണ് അക്ഷയ് പറയുന്നത്. പ്രേക്ഷകരെ മനസിലാക്കാൻ ആയില്ലെന്നും തന്റെ വഴി മാറ്റണം എന്നുമാണ് താരം പറഞ്ഞത്. "സിനിമകൾ ഉദ്ദേശിക്കുന്ന രീതിയിൽ വരുന്നില്ല. അത് ഞങ്ങളുടെ തെറ്റാണ്, എന്റെ തെറ്റാണ്. മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു. പ്രേക്ഷകർക്ക് എന്താണ് വേണ്ടതെന്ന് മനസിലാക്കണമായിരുന്നു. എന്റെ വഴി ഞാൻ മാറ്റേണ്ടിയിരിക്കുന്നു." അക്ഷയ് കുമാർ പറഞ്ഞു. 

ഒരു സിനിമയുടെ ഭാവി നിർണയിക്കുന്നതിൽ പ്രേക്ഷകരുടെ മാനസികാവസ്ഥയ്ക്കുള്ള പ്രാധാന്യം എത്രയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പഴയ ചില ഹിറ്റ് തമാശപ്പടങ്ങളാണ് അതിനുദാഹരണമായി അക്ഷയ് കുമാർ പറഞ്ഞത്. നല്ലൊരു ഹാസ്യചിത്രം ശരിയായ രീതിയിൽ അവതരിപ്പിച്ചാൽ, പ്രേക്ഷകരുടെ മൂഡ് ശരിയാണെങ്കിൽ ആ സിനിമ ക്ലിക്കാവും. തന്റെ സിനിമാ ജീവിതത്തിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ചിത്രം കഠ് പുത് ലിയുടെ പ്രചാരണത്തിന്റെ ഭാ​ഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ബച്ചൻ പാണ്ഡേ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാ ബന്ധൻ എന്നീചിത്രങ്ങളാണ് അടുത്തിടെ താരത്തിന്റേതായി പുറത്തുവന്നത്. ഈ മൂന്നു ചിത്രങ്ങളും ബോക്സ് ഓഫിസിൽ തകർന്നടിയുകയായിരുന്നു. തമിഴ് ചിത്രം രാക്ഷസന്റെ റീമേക്ക് ആയ കഠ് പുത് ലിയാണ് താരത്തിന്റേതായി ഉടൻ വരുന്ന ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസായാണ് ചിത്രമെത്തുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്കു. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com