മാസ്സായി തെലുങ്ക് സ്റ്റീഫൻ നെടുമ്പള്ളി, ഒപ്പം സൽമാനും നയൻതാരയും; ​ഗോഡ്ഫാദർ ടീസർ, ലൂസിഫർ മരിച്ചെന്ന് മലയാളികൾ

മാസ് ആക്ഷൻ രം​ഗങ്ങളുമായാണ് ടീസർ എത്തുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on: 
1 min read

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ​ഗോഡ്ഫാദറിന്റെ ടീസർ പുറത്ത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന മെ​ഗാസ്റ്റാർ ചിരഞ്ജീവിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസർ പുറത്തുവിട്ടത്. ചിരഞ്ജീവിക്കൊപ്പം ബോളിവുഡ് താരം സൽമാൻ ഖാനേയും നയൻതാരയേയും ടീസറിൽ കാണാം. 

മാസ് ആക്ഷൻ രം​ഗങ്ങളുമായാണ് ടീസർ എത്തുന്നത്. മോഹന്‍രാജയാണ് ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത്. മലയാള ചിത്രത്തില്‍ മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് നയന്‍താരയാണ്. ലൂസിഫറില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രമായാണ് സൽമാൻ എത്തുന്നത്. ഒക്ടോബര്‍ അഞ്ചിന് ചിത്രം തിയറ്ററുകളില്‍ എത്തും.

എന്നാൽ തെലുങ്ക് ​റീമേക്ക് മലയാളികൾക്ക് അത്ര പിടിച്ച മട്ടില്ല. ടീസറിലെ ആക്‌ഷൻ രംഗങ്ങളെ ട്രോളി മലയാളി പ്രേക്ഷകരും രംഗത്തുവരുന്നുണ്ട്. ‘ഞങ്ങളുടെ ലൂസിഫർ ഇങ്ങനല്ലെന്നും’ ‘ലൂസിഫർ മരിച്ചു’ എന്നുമൊക്കെയാണ് ടീസറിന് താഴെ മലയാളികൾ കമന്റ് ചെയ്യുന്നത്.

കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം. സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എസ് തമന്‍ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫർ മലയാളത്തിലെ ഏക്കാലത്തേയും വലിയ ഹിറ്റായിരുന്നു. 200 കോടിയ്ക്കു മുകളിലാണ് ചിത്രം നേടിയത്.  തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ക്കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാവും റീമേക്ക് എത്തുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Bethlehem Kudumba Unit
Scene
Drishyam 3
Nivin Pauly, Tovino Thomas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com