വീഡിയോ ദൃശ്യം 
Entertainment

'ഇതുപോലെ അനൂപ് മേനോൻ ചെയ്യുമോ?' വെല്ലുവിളി ഏറ്റെടുത്ത് താരം; സിനിമ പോസ്റ്റർ ഒട്ടിക്കാൻ റോഡിൽ; വിഡിയോ

പുതിയ ചിത്രമായ 21 ഗ്രാംസിന്റെ പോസ്റ്ററുമായാണ് താരം രാത്രി റോഡിലിറങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ സ്വന്തം സിനിമയുടെ പോസ്റ്റർ ഒട്ടിക്കാൻ ഇറങ്ങി നടൻ അനൂപ് മേനോൻ. പുതിയ ചിത്രമായ 21 ഗ്രാംസിന്റെ പോസ്റ്ററുമായാണ് താരം രാത്രി റോഡിലിറങ്ങിയത്. താരത്തിനൊപ്പം ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറ പ്രവർത്തകരുമുണ്ടായിരുന്നു. അനൂപ് മേനോനും സംവിധായകനും ചേർന്ന് പോസ്റ്റർ മതിലുകളിൽ ഒട്ടിക്കുന്നതിന്റെ വിഡിയോ ഇപ്പോൾ വൈറലാവുകയാണ്. 

നടനും അവതാരകനുമായ ജീവ ജോസഫാണ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പോസ്റ്റർ ഒട്ടിക്കൽ ചലഞ്ചുമായി രം​ഗത്തെത്തിയത്. ചിത്രത്തിന്റെ പോസ്റ്റർ മതിലിൽ ഒട്ടിച്ച ജീവ, താൻ ചെയ്തത് പോലെ അനൂപ് മേനോന് ചെയ്യാൻ പറ്റുമോ എന്ന് വെല്ലുവിളിച്ചു. ഈ വെല്ലുവിളി ഏറ്റെടുത്തു കൊണ്ടാണ് അനൂപ് മേനോനും നിർമാതാവും സംവിധായകനും അടക്കമുള്ള ടീം പോസ്റ്റർ ഒട്ടിക്കാനിറങ്ങിയത്. ജീവ തന്നെയാണ് വിഡിയോ പുറത്തുവിട്ടത്. 

നവാഗതനായ ബിബിൻ കൃഷ്ണ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 21 ഗ്രാംസ്. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.എൻ. റിനീഷ് ആണ് ചിത്രം നിർമിക്കുന്നത്. അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം