ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'തിരക്ക് കാരണം എനിക്ക് പെപ്പെയെ കാണാൻ പറ്റിയില്ല'; മൂന്നാം ക്ലാസുകാരിയുടെ കത്ത്; മറുപടി നൽകി താരം

താരത്തെ കാണാൻ സാധിക്കാതിരുന്നതിന്റെ ദുഃഖത്തിൽ മൂന്നാം ക്ലാസുകാരി എഴുതിയ കത്താണ് വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നാല് സിനിമകളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും നിരവധി ആരാധകരുള്ള താരമാണ് ആന്റണി വർ​ഗീസ്. താരം പ്രധാന വേഷത്തിലെത്തിയ അജ​ഗജാന്തരം മികച്ച വിജയമാണ് നേടിയത്. സിനിമയെ നെഞ്ചേറ്റിയ പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട് ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും തിയറ്ററുകളിൽ നേരിട്ടെത്തിയിരുന്നു. ഇപ്പോൾ താരത്തെ കാണാൻ സാധിക്കാതിരുന്നതിന്റെ ദുഃഖത്തിൽ മൂന്നാം ക്ലാസുകാരി എഴുതിയ കത്താണ് വൈറലാവുന്നത്. 

നവമിയുടെ കത്ത് ഇങ്ങനെ

കൊല്ലം പെരുമണ്ണി സ്വദേശിയായ നവമി എസ് പിള്ളയുടേതാണ് കാത്ത്. തന്റെ പുസ്തക താളിൽ പെൻസിൽ ഉപയോ​ഗിച്ചാണ് കുട്ടി കത്ത് എഴുതിയിരിക്കുന്നത്. നവമിയുടെ കത്ത് വായിക്കാം- ഡിയർ പെപ്പെ, ഞാൻ നവമി കൊല്ലം ജില്ലയിലെ പെരുമണ്ണിലാണ് ഞാൻ താമസിക്കുന്നത്. ഞാൻ അജഗജാന്തരം സിനിമ കാണാൻ പോയപ്പോൾ കൊല്ലം പാർത്ഥാ തിയേറ്ററിൽ പെപ്പെയും ടീമും വന്നിരുന്നു. തിരക്ക് കാരണം എനിക്ക് പെപ്പെയെ കാണാൻ പറ്റിയില്ല. എനിക്ക് കാണണമെന്ന് വളരെ ആഗ്രഹമായിരുന്നു. അജഗജാന്തരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതിനകത്തെ ഉള്ളുളേരി എന്ന പാട്ടു അടിപൊളി. പെപ്പെയുടെ കൂടെ ഫോട്ടോ എടുക്കണമെന്ന് വളരെ ആഗ്രഹമാണ് കൂടെ ഒരു ഓട്ടോഗ്രാഫും. ഒരു ദിവസം പെപ്പെയെ കാണാനായി കൊണ്ടുപോകാമെന്ന് വീട്ടിൽ പറഞ്ഞിട്ടുണ്ട്. ഞാൻ പെപ്പെയുടെ ഒരു കുഞ്ഞാരധികയാണ്. ഞാൻ പെരുമൺ എൽ പി എസ് മൂന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. എന്റെ കൂട്ടുകാർക്ക് വളരെ ആഗ്രഹമാണ് പെപ്പെയെ കാണണമെന്ന്. ഒരുപാട് സ്നേഹത്തോടെ നവമി എസ് പിള്ള. 

കത്ത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ തന്റെ ഫേയ്സ്ബുക്കിലൂടെ താരം തന്നെയാണ് കത്ത് ഷെയർ ചെയ്തത്. നവമിക്കുള്ള മറുപടിയും താരം കുറിച്ചിട്ടുണ്ട്. ''ഇനി കൊല്ലം വരുമ്പോൾ നമുക്ക് എന്തായാലും കാണാം നവമിക്കുട്ടി'' എന്നാണ് പെപ്പെ കുറിച്ചത്. താരത്തിന്റെ പോസ്റ്റിന് താഴെ ആരാധകരുടെ കമൻ‍റുകൾ നിറയുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT