മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ എത്തിയ അനുഷ്‌കയും കോഹ് ലിയും/ എഎഐ വിഡിയോ സ്‌ക്രീന്‍ഷോട്ട് 
Entertainment

നിലത്തിരുന്ന് പ്രാര്‍ത്ഥിച്ച് കോഹ് ലിയും അനുഷ്‌കയും; മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി താരദമ്പതികള്‍; വിഡിയോ

ക്ഷേത്രത്തിനുള്ളില്‍ നിലത്ത് ഇരിക്കുന്ന താരദമ്പതികളെയാണ് വിഡിയോയില്‍ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ധ്യപ്രദേശിലെ ഉജ്ജയിനിലുള്ള മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ് ലിയും ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയും. ഓസ്‌ട്രേലിയയ്ക്ക് എതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റിനു മുന്നോടിയായാണ് ക്ഷേത്ര ദര്‍ശനം. ക്ഷേത്രത്തില്‍ എത്തിയ ഇരുവരുടേയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

ക്ഷേത്രത്തിനുള്ളില്‍ നിലത്ത് ഇരിക്കുന്ന താരദമ്പതികളെയാണ് വിഡിയോയില്‍ കാണുന്നത്. മറ്റ് ഭക്തര്‍ക്കൊപ്പമാണ് ഇരുവരും ഇരിക്കുന്നത്. ശിവ ലിംഗത്തില്‍ അര്‍ച്ചന നടത്തുന്നതിന്റേയും വിഡിയോ പുറത്തുവന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. 

പ്രാര്‍ത്ഥിക്കാനും ദര്‍ശനത്തിനുമായാണ് മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ എത്തിയതെന്ന് അനുഷ്‌ക ശര്‍മ എഎന്‍ഐയോട് പറഞ്ഞു. ദോത്തിയായിരുന്നു കോഹ്ലിയുടെ വേഷം. പീച്ച് നിറത്തിലുള്ള സാരിയാണ് അനുഷ്‌ക ധരിച്ചിരുന്നത്. ഈ വര്‍ഷം ആദ്യം ദമ്പതികള്‍ മകള്‍ക്കൊപ്പം ഋഷികേശ് സന്ദര്‍ശിച്ചിരുന്നു. അതിനിടെ മൂന്നാമത്തെ ടെസ്റ്റില്‍ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ ദയനീയമായി പരാജയപ്പെട്ടിരുന്നു. മാര്‍ച്ച് 9നാണ് അവസാനം ടെസ്റ്റ് മത്സരം നടക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം