ലെഹങ്ക അണിഞ്ഞ് അക്ഷയ് കുമാറിന്റെ ഡാന്‍സ്, കൂടെ നോറ ഫത്തേഹിയും; വിഡിയോ വൈറല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th March 2023 03:35 PM |
Last Updated: 04th March 2023 03:35 PM | A+A A- |

ലെഹങ്ക അണിഞ്ഞ് ഡാന്‍സ് ചെയ്യുന്ന അക്ഷയ് കുമാര്‍/ വിഡിയോ സ്‌ക്രീന്‍ഷോട്ട്
ബോളിവുഡിലെ മിന്നും താരമാണ് അക്ഷയ് കുമാര്‍. എന്നാല്‍ കുറച്ചു നാളായി താരത്തിന് ബോക്‌സ് ഓഫിസില്‍ അത്ര നല്ല സമയല്ല. താരത്തിന്റേതായി പുറത്തിറങ്ങിയ സിനിമകളെല്ലാം തകര്‍ന്നടിയുകയാണ്. അതിനിടെ എന്റര്‍ടെയ്ന്‍മെന്റ് ടൂറിന് തുടക്കമിട്ടിരിക്കുകയാണ് താരം. സോനം ബജ് വ, ദിഷ പട്ടാനി, നോറ ഫത്തേഹി, മൗനി റോയ്, അപര്‍ഷക്തി ഖുറാന എന്നിവര്‍ക്കൊപ്പമാണ് താര്തതിന്റെ ടൂര്‍. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത് അറ്റ്‌ലാന്റയില്‍ നിന്നുള്ള താരത്തിന്റെ വിഡിയോ ആണ്.
യുഎസിലേക്ക് പറന്ന അക്ഷയും ടീമും ആദ്യമായി പെര്‍ഫോം ചെയ്തത് അറ്റ്‌ലാന്റയിലായിരുന്നു. ഗംഭീര ഡാന്‍സ് നമ്പറുമായാണ് താരം ആവേശം തീര്‍ത്തത്. തന്റെ പുതിയ ചിത്രം സെല്‍ഫിയിലെ 'മെയ്ന്‍ ഖിലാഡി' എന്ന ഗാനത്തിനാണ് അക്ഷയ് ചുവടുവെച്ചത്. ചുവന്ന ലെഹങ്ക ധരിച്ചായിരുന്നു താരത്തിന്റെ ഡാന്‍സ്. നോറ ഫത്തേഹിയും ചടുലമായ ചുവടുകളുമായി താരത്തിനൊപ്പമുണ്ടായിരുന്നു. എന്തായാലും അക്ഷയ്യുടെ ലഹങ്ക അണിഞ്ഞുള്ള ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
യുഎസിലെ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച പിരപാടികളിലാവും അക്ഷയ്യും സംഘവും പങ്കെടുക്കുക. ടൂര്‍ ആരംഭിക്കുന്നതിനു മുന്‍പ് ടീമിനൊപ്പം പ്രാര്‍ത്ഥിക്കുന്നതിന്റെ അക്ഷയ് കുമാറിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലയാള ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്ക് സെല്‍ഫിയാണ് അക്ഷയ്യുടെ പുതിയ ചിത്രം.
ഈ വാര്‍ത്ത കൂടി വായിക്കൂ
തുനിഷ ശര്‍മയുടെ ആത്മഹത്യ; നടന്‍ ഷീസന്‍ ഖാന് ജാമ്യം, പുറത്തിറങ്ങുന്നത് രണ്ടു മാസത്തിനു ശേഷം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ