വീഡിയോ ദൃശ്യം 
Entertainment

ബർത്ത്ഡേ കേക്കിന് തിരി കൊളുത്തി വിജയ്, സന്തോഷം കൊണ്ട് തുള്ളിച്ചാടി അപർണ ദാസ്; വിഡിയോ

സൂപ്പർതാരം വിജയ് യും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചേർന്ന് വമ്പൻ പിറന്നാളാഘോഷണാണ് താരത്തിനായി ഒരുക്കിയത്

സമകാലിക മലയാളം ഡെസ്ക്

ത്ര മനോഹരമായ ഒരു പിറന്നാൾ അപർണ ദാസിന്റെ ജീവിതത്തിലുണ്ടാകാൻ വഴിയില്ല. ബീസ്റ്റ് സിനിമയുടെ ഷൂട്ടിങ്ങിന് ഇടയിലായിരുന്നു നടി അപർണ ദാസിന്റെ പിറന്നാൾ. സൂപ്പർതാരം വിജയ് യും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചേർന്ന് വമ്പൻ പിറന്നാളാഘോഷണാണ് താരത്തിനായി ഒരുക്കിയത്. ഇപ്പോൾ ബീസ്റ്റ് സെറ്റിൽ നിന്നുള്ള അപർണയുടെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. 

വമ്പൻ കേക്കാണ് അപർണക്കായി ഒരുക്കിയിരുന്നത്. ബർത്ത്ഡേ കേക്കിൽ മെഴുകുതിരി കത്തിച്ചതാകട്ടെ സൂപ്പർതാരം വിജയ്യും. തുള്ളിച്ചാടിയാണ് അപർണ തന്റെ സന്തോഷം പ്രകടിപ്പിച്ചത്. കേക്ക് മുറിച്ച് വിജയ് യുടെ വായിൽ വച്ചുകൊടുക്കുന്നതും തിരിച്ച് അപർണയ്ക്ക് സൂപ്പർതാരം കേക്ക് നൽകുന്നതുമെല്ലാം വിഡിയോയിലുണ്ട്. ചിത്രത്തിലെ നായിക പൂജ ഹെ​ഗ്ഡെയും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. 

വളരെ സ്പെഷ്യൽ ആയതിനാൽ വിഡിയോ പങ്കുവയ്ക്കുന്നു എന്നു പറഞ്ഞുകൊണ്ട് അപർണ തന്നെയാണ് ത്രോ ബാക്ക് വിഡിയോ പോസ്റ്റ് ചെയ്തത്. നേരത്തെ വിജയ് ക്കൊപ്പമുള്ള കാർ യാത്രയുടെ വിഡിയോയും താരം പങ്കുവച്ചിരുന്നു. മനോഹരം, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് അപര്‍ണ. നടിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘ബീസ്റ്റ്’. മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്തത് നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT