ചിത്രം: ഫേസ്ബുക്ക് 
Entertainment

ആ ​ഗേ നോവലിസ്റ്റ് വേഷം ഞാൻ ആ​ഗ്രഹിച്ചിരുന്നു: അർജുൻ കപൂർ

ക്ലബ് ഹൗസ് ചർച്ചയ്ക്കിടെയാണ് ഇക്കാര്യം അർജുൻ തുറന്നുപറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

കുൻ ബത്ര സംവിധാനം ചെയ്ത കപൂർ ആൻഡ് സൺസിലെ ഹവാദ് ഖാൻ ചെയ്ത വേഷം തനിക്ക് ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്ന് നടൻ അർജുൻ കപൂർ. ശകുനെ വിളിച്ച് ഇക്കാര്യം പറഞ്ഞെങ്കിലും പിന്നീട് അത് നടക്കാതെ പോകുകയായിരുന്നെന്ന് അർജുൻ പറഞ്ഞു. സിനിമയിലെ ഫവാദ് ചെയ്ത ഗേ നോവലിസ്റ്റിന്റെ വേഷമാണ് അർജുൻ ആഗ്രഹിച്ചിരുന്നത്. 

ഈ റോളിലേക്ക് അഭിനേതാവിനെ നിശ്ചയിക്കാൻ കഴിയാതെവന്നതോടെ സിനിമ കുടുങ്ങിക്കിടക്കുകയാണ് എന്നറിഞ്ഞാണ് അർജുൻ ശകുനെ വിളിച്ച് തനിക്ക് താത്പര്യമുണ്ടെന്ന് അറിയിച്ചത്. ഒരു ക്ലബ് ഹൗസ് ചർച്ചയ്ക്കിടെയാണ് ഇക്കാര്യം അർജുൻ തുറന്നുപറഞ്ഞത്. 'ഒരുപാട് പേർക്കൊന്നും അറിയാത്ത ഒരു കാര്യം ഞാനിവിടെ പറയാം. കപൂർ ആൻഡ് സൺസ് കുറച്ചുനാളത്തേക്ക് മുടങ്ങിയ സാഹചര്യത്തിൽ ഞാൻ ശകുനെ വിളിച്ചിട്ടുണ്ട്. എനിക്ക് ആ സിനിമ ചെയ്യണം എന്ന് ഞാൻ പറഞ്ഞു. ഫവാദിന്റെ റോളാണ് ഞാൻ ചെയ്യാനാഗ്രഹിച്ചിരുന്നത്. ആ വേഷത്തിലാണ് അവർ കുടുങ്ങിനിന്നിരുന്നതെന്ന് എനിക്ക് അറിയാമായിരുന്നു', അർജുൻ പറഞ്ഞു. 

ഈ സംഭവത്തിന് ശേഷം തമ്മിൽ എപ്പോൾ കണ്ടാലും തന്നെ അഭിനയിപ്പിക്കാതെ തന്റെ പേര് സിനിമയിൽ ഉപയോഗിച്ചതിന് ശകുനെ കളിയാക്കാറുണ്ടെന്നും അർജുൻ പറഞ്ഞു. സിനിമയിൽ സിദ്ധാർത്ഥ് മൽഹോത്ര അഭിനയിച്ച കഥാപാത്രത്തിന്റെ പേര് അർജുൻ കപൂർ എന്നായിരുന്നു.   

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎം, സിപിഐ അംഗങ്ങളുടെ കണക്കെടുക്കാൻ വിചിത്ര ഉത്തരവ്; തഹസിൽദാർക്ക് സസ്‌പെൻഷൻ, ഉത്തരവ് പിൻവലിച്ചു

'ലോകത്ത് അങ്ങനെയുള്ള ആള്‍ക്കാരുണ്ട്, നിനക്ക് മാത്രം എന്താണ് പ്രശ്‌നം'; കൊല്ലത്ത് നഗ്‌നദൃശ്യങ്ങള്‍ വിറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

'പദ്ധതിയെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള ഹർജി'; പ്രിയദർശിനി സൗജന്യ ബസ് സർവീസിനെതിരായ ഹർജി തള്ളി ഹൈക്കോടതി

ഒരു ലക്ഷത്തിലേറെ ബോണസ്; ഇത്തവണയും കോളടിച്ച് ബെവ്‌കോ ജീവനക്കാര്‍

തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്ത്; അമ്മയും മകനും അടക്കം നാലുപേർ അറസ്റ്റിൽ