Today's Rashi Phalam November 23 | തടസ്സങ്ങൾ മാറി മുന്നേറും, പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കും

ഇന്നത്തെ നക്ഷത്രഫലം – 23-11-2026
daily horoscope
Today's Rashi Phalam
Updated on: 
1 min read

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

തൊഴിൽരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ ഏ റ്റെടുക്കും. ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ അനുകൂല തീരുമാനമുണ്ടാകും. മക്കളിൽ നിന്ന് സന്തോഷ വാർത്ത ലഭിക്കും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ബിസിനസ് രംഗത്ത് നിലനിന്നിരുന്ന തടസ്സങ്ങൾ മാറി മുന്നേറ്റമുണ്ടാകും. മക്കളുടെ പഠനത്തിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടാകും. ബന്ധുക്കളുമായുള്ള കൂടിക്കാഴ്ച സന്തോഷം പകരും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

പുതിയ തൊഴിൽ അവസരങ്ങൾ തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന സാഹചര്യമുണ്ടാകും. കലാപരമായ പ്രവർത്തനങ്ങളിൽ അംഗീകാരം ലഭിക്കും. പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കും.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

കുടുംബസ്വത്ത് സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരമുണ്ടാകും. വിവാഹാലോചനകൾക്ക് അനുകൂലമായ പുരോഗതിയുണ്ടാകും. തൊഴിൽപരമായ ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടിവരും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ പ്രശംസ നേടാനാകും. മുടങ്ങിക്കിടന്ന ഔദ്യോഗിക നടപടികൾ പൂർത്തിയാക്കും. സുഹൃത്തുക്കളിൽനിന്ന് ലഭിക്കുന്ന പിന്തുണ നേട്ടങ്ങൾക്ക് വഴിയൊരുക്കും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

വിദേശത്ത് ജോലി ലഭിക്കാനുള്ള ശ്രമങ്ങളിൽ പുരോഗതിയുണ്ടാകും. സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാൻ കഴിയും. വിദ്യാർഥികൾ ഉന്നത പഠനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കും.

daily horoscope
ശനിദോഷം മാറാൻ കറുത്ത വസ്ത്രം ഉപേക്ഷിക്കണോ?, പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് പുണ്യമോ?; ഭക്തർ ചെയ്യേണ്ടത് എന്ത്?

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4)

ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങൾ പരിഹരിക്കപ്പെടും. പുതിയ വ്യാപാരബന്ധങ്ങൾ സ്ഥാപിക്കാൻ അവസരമുണ്ടാകും. കലാരംഗത്തുള്ളവർക്ക് ശ്രദ്ധേയമായ അംഗീകാരം ലഭിക്കും.

വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട)

ദൂരദേശങ്ങളിൽ താമസിക്കുന്നവരുമായി കൂടിക്കാഴ്ചയ്ക്ക് നടത്തും. തൊഴിൽമാറ്റം ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. കുടുംബാംഗത്തിന്റെ നേട്ടം അഭിമാനത്തിന് കാരണമാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

സാമ്പത്തിക കാര്യങ്ങളിൽ പ്രതീക്ഷിച്ച പുരോഗതിയുണ്ടാകും. കൃഷി, ഭൂമി എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നേട്ടമുണ്ടാകും. തീർഥാടനത്തിന് അവസരം ലഭിക്കും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

തൊഴിൽരംഗത്ത് സ്ഥാനക്കയറ്റത്തിനുള്ള സാധ്യത തെളിയും. വീട് പുതുക്കിപ്പണിയുന്നതിനോ താമസം മാറുന്നതിനോ വേണ്ട നടപടികൾ ആരംഭി ക്കും. കുടുംബാംഗങ്ങളുടെ സഹകരണം ലഭിക്കും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

സാമൂഹിക പ്രവർത്തനങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കും. മക്കളുടെ തൊഴിൽസംബന്ധമായ കാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും. പുതിയ സൗഹൃദങ്ങൾ പ്രയോജനകരമാകും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ദീർഘകാലമായി മുടങ്ങിക്കിടന്ന കാര്യങ്ങൾക്ക് പരിഹാരം കണ്ടെത്തും. വിദേശത്തുനിന്ന് സാമ്പ ത്തിക സഹായം ലഭിക്കും കുടുംബത്തിൽ ഐക്യ വും സന്തോഷവും നിലനിൽക്കും.

daily horoscope
കാശിയാത്രയിൽ ഇഷ്ടപ്പെട്ട വസ്തു ഉപേക്ഷിക്കുന്നത് എന്തിന്?; പിന്നിലെ ആത്മീയസന്ദേശം എന്ത്?
daily horoscope
ഉത്സവാവേശം നിറച്ച് കൊടികയറി, വൈക്കത്തഷ്ടമി ഡിസംബര്‍ ഒന്നിന്; അറിയാം ഐതീഹ്യം
daily horoscope
സ്വർണക്കോലത്തിൽ എഴുന്നള്ളിപ്പ്, ​ഗുരുവായൂർ ഏകാദശിയുടെ ഐതിഹ്യമെന്ത്?; അറിയാം വ്രതവും അനുഷ്ഠാനങ്ങളും
Summary

Daily Horoscope | Today's Rashi Phalam November 23

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER