കാശിയാത്രയിൽ ഇഷ്ടപ്പെട്ട വസ്തു ഉപേക്ഷിക്കുന്നത് എന്തിന്?; പിന്നിലെ ആത്മീയസന്ദേശം എന്ത്?

ഹിന്ദുക്കളുടെ ഏറ്റവും പുണ്യകരമായ തീർത്ഥാടനങ്ങളിലൊന്നാണ് കാശിയാത്ര
kashi viswanatha temple
കാശി വിശ്വനാഥ ക്ഷേത്രം FILE
Published on: 

ഹിന്ദുക്കളുടെ ഏറ്റവും പുണ്യകരമായ തീർത്ഥാടനങ്ങളിലൊന്നാണ് കാശിയാത്ര. ജീവിതത്തിൽ ഒരിക്കലെങ്കിലും കാശി വിശ്വനാഥനെ ദർശിക്കണമെന്നും ഗംഗയിൽ സ്നാനംചെയ്ത് പിതൃക്കൾക്കു വേണ്ടി കർമങ്ങൾ അനുഷ്ഠിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ഭക്തരും. എന്നാൽ കാശിയാത്രയുമായി ബന്ധപ്പെട്ട് അധികമാളുകൾക്ക് അറിയാത്തതും ഏറെ അർത്ഥവത്തായതുമായ ഒരു ആചാരമുണ്ട്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വസ്തു ഉപേക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്നതാണ് അത്.

ഇത് കേവലം ഒരു വസ്തു ഉപേക്ഷിക്കലല്ല. ജീവിതത്തിലെ ആസക്തികളെയും അമിതമായ ഇഷ്ടങ്ങളെയും നിയന്ത്രിക്കാനുള്ള ആത്മീയമായ പ്രതി ജ്ഞയാണ്. തീർത്ഥാടനത്തിന്റെ ഓർമയ്ക്കപ്പുറം ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട മൂല്യബോധം കൂടിയാണ് ഈ ആചാരം നൽകുന്നത്.

എന്താണ് ഉപേക്ഷിക്കേണ്ടത്?

പൊതുവെ തനിക്ക് ഏറെ ഇഷ്ടമുള്ള ഒരു പഴമോ പച്ചക്കറിയോ ഭക്ഷണപദാർഥമോ ആണ് ഉപേക്ഷിക്കാൻ തെരഞ്ഞെടുക്കുന്നത്. മാമ്പഴം, ചക്ക, വാഴപ്പഴം, പപ്പായ തുടങ്ങിയ പഴങ്ങളോ വഴുതനങ്ങ, പാവ യ്ക്ക, മുരിങ്ങയ്ക്ക തുടങ്ങിയ പച്ചക്കറികളോ ഇതിൽ ഉൾപ്പെടാം. ചില കുടുംബസമ്പ്രദായങ്ങളിൽ ഇലവർഗങ്ങളും മധുരപലഹാരങ്ങളും ഉപേക്ഷിക്കാറുണ്ട്.

എന്നാൽ എല്ലാവരും ഒരേ വസ്തുവാണ് ഉപേക്ഷി ക്കേണ്ടതെന്ന നിർബന്ധമില്ല. കുടുംബാചാരങ്ങൾക്കും പ്രാദേശിക സമ്പ്രദായങ്ങൾക്കും അനുസരിച്ച് വ്യത്യാസങ്ങളുണ്ട്. തനിക്ക് ഇഷ്ടമില്ലാത്ത ഒരു വസ്തു ഒഴിവാക്കുന്നതിലല്ല ഈ ആചാരത്തിന്റെ പ്രസക്തി. മറിച്ച് ഏറെ പ്രിയപ്പെട്ടതും ഉപേക്ഷിക്കാൻ പ്രയാസമുള്ളതുമായ ഒന്നിനെ തെരഞ്ഞെടുക്കുന്നതിലാണ് അതിന്റെ ആത്മീയമായ അർഥം.

ഒരിക്കൽ ഉപേക്ഷിച്ചാൽ ജീവിതകാലം മുഴുവൻ ഒഴിവാക്കണോ?

പരമ്പരാഗത വിശ്വാസമനുസരിച്ച് കാശിയാത്രയുടെ ഭാഗമായി ഒരു വസ്തു ഉപേക്ഷിക്കുമെന്ന് സങ്കൽപം ചെയ്താൽ പിന്നീട് ജീവിതകാലം മുഴുവൻ അത് ഉപയോഗിക്കാതിരിക്കുകയോ ഭക്ഷിക്കാതിരിക്കുകയോ വേണം. ഉദാഹരണത്തിന് മാമ്പഴം ഏറെ ഇഷ്ടമുള്ള ഒരാൾ അത് ഉപേക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്താൽ പിന്നീട് മാമ്പഴം കഴിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കണം. അതുപോലെ പച്ചക്കറിയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഭക്ഷണത്തിൽനിന്ന് അതും ഒഴിവാക്കണം.

ചില കുടുംബങ്ങളിൽ ഭാര്യയും ഭർത്താവും ഒരേ വസ്തു ഉപേക്ഷിക്കുന്ന രീതിയുണ്ട്. എന്നാൽ ഇത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെ പിന്തുടരുന്ന ആചാരമല്ല.

ആചാരത്തിന്റെ പിന്നിലെ തത്ത്വചിന്ത

ഹിന്ദുദർശനത്തിൽ ത്യാഗത്തിനും വൈരാഗ്യത്തിനും വലിയ സ്ഥാനമുണ്ട്. ഭക്ഷണം, സമ്പത്ത്, വസ് തുക്കൾ, സൗകര്യങ്ങൾ എന്നിവയോടുള്ള അമിതമായ ആസക്തി മനുഷ്യന്റെ മനസ്സിനെ ബന്ധിക്കുന്ന ഘടകങ്ങളാണ്. അവയെ നിയന്ത്രിക്കാനുള്ള കഴിവ് ആത്മീയസാധനയുടെ ഭാഗമായാണ് കണക്കാക്കുന്നത്.

ഭഗവാന്റെ സന്നിധിയിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വസ്തു ഉപേക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നതിലൂടെ സ്വന്തം ഇച്ഛകളെ നിയന്ത്രിക്കാനു ള്ള മനക്കരുത്താണ് ഭക്തൻ വളർത്തുന്നത്. ഇഷ്ടമുള്ളതെല്ലാം സ്വന്തമാക്കുന്നതിലല്ല, ആവശ്യമെങ്കിൽ അതിൽനിന്ന് വിട്ടുനിൽക്കാൻ കഴിയുന്നതി ലാണ് യഥാർഥ ആത്മനിയന്ത്രണം എന്ന സന്ദേശം ഇതിലുണ്ട്. ശ്രീമദ് ഭഗവദ്ഗീതയിൽ ആസക്തിയില്ലാതെ കർമം ചെയ്യുന്നതിനും ഫലേച്ഛ ഉപേക്ഷിക്കുന്നതിനും പ്രാധാന്യം നൽകുന്നുണ്ട്. ഈ തത്ത്വചിന്തയുമായി ഈ ആചാരത്തിന് ആശയപരമായ ബന്ധമുണ്ട്.

കാശിയും മോക്ഷസങ്കൽപവും

കാശി ശിവഭക്തരുടെ പ്രധാന തീർത്ഥാടനകേന്ദ്രമാണ്. കാശി വിശ്വനാഥൻ, വിശാലാക്ഷി, കാലഭൈരവൻ തുടങ്ങിയ ദേവതകളുടെ സാന്നിധ്യം കൊ ണ്ട് പവിത്രമായ ഈ നഗരം മോക്ഷഭൂമിയായാണ് വിശ്വസിക്കപ്പെടുന്നത്. ഗംഗാസ്നാനം, വിശ്വനാഥദർശനം, പിതൃകർമങ്ങൾ, ദാനധർമങ്ങൾ എന്നിവ കാശിയാത്രയുടെ പ്ര ധാന ഭാഗങ്ങളാണ്. ജീവിതത്തിലെ ദുഷ്പ്രവണതകളിൽനിന്ന് മോചനം നേടി ആത്മീയമായ ഉന്നതിയിലെത്താനുള്ള അവസരമായാണ് ഭക്തർ ഈ തീർത്ഥാടനത്തെ കാണുന്നത്.

അത്തരമൊരു പുണ്യഭൂമിയിൽവച്ച് ഇഷ്ടപ്പെട്ട ഒരു വസ്തു ഉപേക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്നത് യാത്രയുടെ ഓർമ ജീവിതകാലം മുഴുവൻ നി ലനിർത്താനും സഹായിക്കുന്നു. പിന്നീട് ആ വസ്തു ഓർമവരുമ്പോൾ കാശിയാത്രയും അവിടെ വച്ച് എടുത്ത പ്രതിജ്ഞയും മനസ്സിൽ തെളിയും.

ഗയയിലെ ആചാരങ്ങളുമായുള്ള ബന്ധം

കാശിയാത്രയെക്കുറിച്ച് പറയുമ്പോൾ ഗയയിലെ പിതൃകർമങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളും പരാമർശിക്കേണ്ടതുണ്ട്. കാശി, പ്രയാഗ്, ഗയ എ ന്നിവ ഉൾപ്പെടുന്ന തീർത്ഥാടനപരമ്പരയിൽ ചില സമ്പ്രദായങ്ങൾക്കനുസരിച്ച് ഗയയിലെ അക്ഷയ വടത്തിനു സമീപം പിണ്ഡദാനവും പിതൃകർമങ്ങ ളും നടത്തിയശേഷം ഇഷ്ടപ്പെട്ട പഴം, പച്ചക്കറി, ഇലവർഗം എന്നിവ ഉപേക്ഷിക്കുന്ന രീതിയുണ്ട്. ചിലർ മധുരപലഹാരവും ഒഴിവാക്കുന്നു.

കാശിയിൽവച്ച് ഒരു വസ്തു ഉപേക്ഷിക്കുന്ന ആ ചാരവും ഗയയിലെ ഇത്തരം സമ്പ്രദായങ്ങളും എല്ലായിടത്തും ഒരേ രീതിയിലാണെന്ന് കരുതരുത്. കുടുംബപരമ്പരയും തീർത്ഥാടനക്രമവും അനുസരിച്ച് വ്യത്യാസങ്ങളുണ്ട്. യാത്രയ്ക്കുമുമ്പ് കുടുംബത്തിലെ ആചാര്യനോടോ കർമങ്ങൾ നടത്തുന്ന പുരോഹിതനോടോ ഇക്കാര്യം ചോദിച്ചറിയുന്നത് ഉചിതമാണ്. ഈ ആചാരം എല്ലാ ഹിന്ദു ധർമശാസ്ത്രങ്ങളിലും നിർബന്ധമായി അനുശാസിക്കുന്ന നിയമമല്ല. പ്രധാനമായും ചില സമുദായങ്ങളിലും കുടുംബ ങ്ങളിലും നിലനിൽക്കുന്ന പാരമ്പര്യമായാണ് ഇതിനെ കാണേണ്ടത്.

യഥാർഥത്തിൽ എന്താണ് ഉപേക്ഷിക്കേണ്ടത്?

കാശിയാത്രയിൽ ഒരു പഴമോ പച്ചക്കറിയോ ഉപേക്ഷിക്കുന്നതിലൂടെ ലഭിക്കുന്ന സന്ദേശം അതിനപ്പുറത്തേക്ക് വ്യാപിക്കുന്നതാണ്. അസൂയ, അഹ ങ്കാരം, അത്യാഗ്രഹം, വിദ്വേഷം, അസഹിഷ്ണുത തുടങ്ങിയ ദുഷ്പ്രവണതകൾ ഉപേക്ഷിക്കാനും സത്യസന്ധത, കാരുണ്യം, ക്ഷമ എന്നിവ ജീവിതത്തി ൽ വളർത്താനും ഓരോരുത്തർക്കും കഴിയണം.

ഒരു ഭക്ഷണപദാർഥം ഒഴിവാക്കുന്നതുപോലെ മനസ്സിലെ അനാവശ്യമായ ആസക്തികളെയും നിയന്ത്രിക്കാൻ കഴിയുമ്പോഴാണ് ഈ ആചാര ത്തിന്റെ ആത്മീയമായ ലക്ഷ്യം പൂർണമാകുന്നത്. കാശിയാത്രയുടെ യഥാർഥ പുണ്യം ദർശനങ്ങളിലും കർമങ്ങളിലും മാത്രം ഒതുങ്ങുന്നില്ല. അവി ടെനിന്ന് ഉൾക്കൊള്ളുന്ന ആത്മീയബോധം ജീവിതത്തിൽ പകർത്തുന്നതിലാണ് അതിന്റെ മഹത്ത്വം. ഉപേക്ഷിക്കേണ്ടത് ഇഷ്ടപ്പെട്ട ഒരു വസ്തു മാത്രമല്ല, മനസ്സിനെ ബന്ധിക്കുന്ന അനാവശ്യ ആസക്തികൾ കൂടിയാണ്.

kashi viswanatha temple
മരണപ്പുല: ആർക്കൊക്കെ എത്ര ദിവസം?, ക്ഷേത്രപ്രവേശനം എപ്പോൾ?, ആചാരങ്ങളും അനുഷ്ഠാനങ്ങളും അറിയാം
kashi viswanatha temple
ശനിദോഷം മാറാൻ കറുത്ത വസ്ത്രം ഉപേക്ഷിക്കണോ?, പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് പുണ്യമോ?; ഭക്തർ ചെയ്യേണ്ടത് എന്ത്?
Summary

Why is a cherished item given up during the Kashi Yatra? What is the spiritual message

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER