ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

'കരിക്ക്' വെബ് സീരീസിലൂടെ ശ്രദ്ധേയൻ; നടൻ അർജുൻ രത്തൻ വിവാഹിതനായി

എറണാകുളം വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അർജുൻ

Author : സമകാലിക മലയാളം ഡെസ്ക്

രിക്ക് വെബ്സീരീസിലൂടെ പ്രശസ്തനായ നടൻ അർജുൻ രത്തൻ വിവാഹിതനായി. കോഴിക്കോട് വടകര സ്വദേശിനിയായ ശിഖ മനോജാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. 

എറണാകുളം വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അർജുൻ. പ്രണയ വിവാഹമാണ് ഇരുവരുടേയും. 2021 നവംബറിലായിരുന്നു വിവാഹ നിശ്ചയം.

കരിക്ക് നിർമിച്ച നിരവധി വെബ്സീരീസുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടനാണ് അർജുൻ. കരിക്ക് പുറത്തിറക്കിയ കലക്കാച്ചി എന്ന സീരീസ് സംവിധാനം ചെയ്തതും അർജുനാണ്.

മിഥുൻ മാനുവലിന്റെ അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ് തുടങ്ങിയ ചിത്രങ്ങളിലും അർജുൻ രത്തൻ വേഷമിട്ടിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT