പ്രതീകാത്മക ചിത്രം 
Entertainment

പൊലീസിനു നേരെ ആക്രമണം; കൊച്ചിയിൽ യുവനടൻ അറസ്റ്റിൽ

വാഹന പരിശോധനയ്‌ക്കിടെയാണ് ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയിൽ രാത്രി സിഐയെയും സംഘത്തെയും ആക്രമിച്ച നടനും, എഡിറ്ററും അറസ്റ്റിൽ. തൃശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് അറസ്റ്റിലായത്. നോർത്ത് സിഐക്കും സംഘത്തിനും നേരയാണ് ആക്രമണമുണ്ടായത്. രാത്രി വാഹന പരിശോധനക്കിടെ നാല് ബൈക്കുകളിലായി എത്തിയ അഞ്ചം​ഗ സംഘത്തോട് വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം. കൂടെ ഉണ്ടായിരുന്നു മൂന്ന് പേർ ഓടി രക്ഷപ്പെട്ടു.

സിനിമയുടെ ഷൂട്ടിങ്ങിനായി കഴിഞ്ഞ മൂന്ന് ദിവസമായി സനൂപും രാഹുൽ രാജും ഫോർട്ട് കൊച്ചിയിൽ ഉണ്ടായിരുന്നു. പ്രതികൾ ലഹരി ഉപയോ​ഗിച്ചിരുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിന്റെ രേഖകൾ ചോദിച്ചപ്പോൾ ആദ്യം പൊലീസിനോട് തട്ടിക്കയറുകളും പിന്നീട് കയ്യാങ്കളിയിലേക്കും എത്തുകയായിരുന്നു.

സംഭവത്തിൽ നാല് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത ഒരു ബൈക്കിന്റെ കീ ചെയ്‌നിൻ ചെറിയ കത്തിയുടെ രൂപത്തിലായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT