അരുണ്‍ വിജയ് പരിക്കുകളോടെ ഇന്‍സ്റ്റഗ്രാം
Entertainment

'നിങ്ങളുടെ ഈ സ്നേഹമാണ് എന്‍റെ വേദനകളെ മറക്കാന്‍ സഹായിക്കുന്നത്, ഉടന്‍ തിരിച്ചുവരും': അരുണ്‍ വിജയ്

സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അരുണ്‍ വിജയ്ക്ക് പരിക്കേറ്റത്

സമകാലിക മലയാളം ഡെസ്ക്

തമിഴില്‍ ആക്ഷന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് അരുണ്‍ വിജയ്. ജനുവരി 12നായിരുന്നു അദ്ദേഹത്തിന്റെ 'മിഷന്‍ ചാപ്റ്റര്‍-1' എന്ന ചിത്രം റിലീസ് ചെയ്തത്. പൊങ്കല്‍ റിലീസ് ആയി തിയറ്റുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരമാണ് പ്രേക്ഷകരില്‍ നിന്നും കിട്ടുന്നത്. ഷൂട്ടിങ്ങിനിടെ ഉണ്ടായ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു താരം. എന്നാല്‍ ആ വേദനകളെല്ലാം മിഷന്‍ ചാപ്റ്റര്‍-1ന് പ്രേക്ഷകര്‍ നല്‍കിയ വിജയത്തില്‍ മറക്കുകയാണെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് അനങ്ങാന്‍ കഴിയാതെ സ്‌ട്രെച്ചറില്‍ കൊണ്ടു പോകുന്ന താരത്തെ ഡോക്ടമാര്‍ പരിചരിക്കുന്നതും ഫിസിയോ തെറാപ്പി ചെയ്യുന്നതിന്‍റെയും ചിത്രങ്ങള്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

'ഒന്നിലേറെ ഒടിവുകളും ലിഗമെന്റ് പ്രശ്‌നങ്ങളും കാരണം കഴിഞ്ഞ രണ്ടു മാസം അനുഭവിച്ച വേദന മിഷന്‍-ചാപ്റ്റരര്‍ 1ന് നിങ്ങള്‍ നല്‍കിയ വിജയത്തിലൂടെ മറക്കാന്‍ സഹായിച്ചു. ജോലിയില്‍ ഉടന്‍ തിരികെയെത്താന്‍ നിങ്ങളുടെ ഈ സ്‌നേഹം എന്നെ നിര്‍ബന്ധിതനാക്കുന്നു. എല്ലാവരും നന്ദി'- അരുണ്‍ വിജയ് കുറിച്ചു. പരിക്കുകളോടെയാണ് മിഷന്‍ ചാപ്റ്റര്‍ 1ന്‍റെ പ്രമോഷന്‍ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തത്.

തമിഴ് സിനിമരംഗത്ത് ഡ്യൂപ്പില്ലാതെ സംഘട്ടനരംഗം കൈകാര്യം ചെയ്യുന്ന നടനാണ് അരുണ്‍ വിജയ്. അത്തരത്തില്‍ ഒരു സംഘട്ടനരംഗത്തിന്റെ ചിത്രീകരത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്.

എഎല്‍ വിജയ് ആണ് മിഷന്‍ ചാപ്റ്റര്‍ 1 ന്റെ സംവിധായകന്‍. എമി ജാക്‌സണ്‍, നിമിഷാ സജയന്‍, അബി ഹസന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

SCROLL FOR NEXT