Arya, Sarpatta Parambarai എക്സ്
Entertainment

ഇനി അധികം കാത്തിരിക്കണ്ട; 'സർപ്പാട്ട പരമ്പരൈ 2' അപ്ഡേറ്റുമായി ആര്യ

ഈ ഗെറ്റപ്പ് പാ രഞ്ജിത്തിന്റെ വെട്ടുവം എന്ന സിനിമയിലെ കഥാപാത്രത്തിന്റെ ലുക്ക് ആണ്.

Author : സമകാലിക മലയാളം ഡെസ്ക്

തമിഴകത്ത് മാത്രമല്ല കേരളത്തിലും ഒട്ടേറെ ആരാധകരുണ്ട് ആര്യ നായകനായെത്തിയ സർപ്പാട്ട പരമ്പരൈയ്ക്ക്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചതു മുതൽ എന്തെങ്കിലുമൊരു അപ്ഡേറ്റിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ 'സർപ്പാട്ട പരമ്പരൈ 2'വിന്റെ പുത്തൻ അപ്ഡേറ്റുമായി നടൻ ആര്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

അടുത്ത വർഷം സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നും ഇപ്പോൾ താൻ പാ രഞ്ജിത്തിന്റെ തന്നെ വെട്ടുവം എന്ന സിനിമയിൽ അഭിനയിക്കുകയാണെന്നും നടൻ പറഞ്ഞു. 'ഈ ഗെറ്റപ്പ് പാ രഞ്ജിത്തിന്റെ വെട്ടുവം എന്ന സിനിമയിലെ കഥാപാത്രത്തിന്റെ ലുക്ക് ആണ്. അതിന് ശേഷം 'സർപ്പാട്ട പരമ്പരൈ 2' ഷൂട്ടിങ് ആരംഭിക്കും. ഈ വർഷം എന്റെ ഒരു സ്പൈ ത്രില്ലർ സിനിമ വരുന്നുണ്ട് 'മിസ്റ്റർ എക്സ്'.

നവംബർ അവസാനം റിലീസ് ആകുമായിരിക്കും', ആര്യ പറഞ്ഞു. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് സർപ്പാട്ട പരമ്പരൈ. ഒടിടി റിലീസായി ആമസോൺ പ്രൈം വിഡിയോയിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. ചിത്രം വലിയ നിരൂപക പ്രശംസ നേടിയിരുന്നു. ജോൺ കൊക്കൻ, ഷബീർ കല്ലറക്കൽ, ദുഷാര വിജയൻ, പശുപതി, അനുപമ കുമാർ, സഞ്ചന നടരാജൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ.

ഷബീർ കല്ലറക്കൽ അവതരിപ്പിച്ച ഡാൻസിങ് റോസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സന്തോഷ് നാരായണൻ ആയിരുന്നു സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ പാ രഞ്ജിത്തും കെ9 സ്റ്റുഡിയോസിന്റെ ബാനറിൽ ഷൺമുഖം ദക്ഷണരാജും ചേർന്നാണ് ചിത്രം നിർമിച്ചത്.

Cinema News: Actor Arya opens up Sarpatta Parambarai 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21