നടൻ ബാബുരാജ്/ ചിത്രം ഇൻസ്റ്റാ​ഗ്രാം 
Entertainment

'എക്‌സൈസ് സംഘം ചേസ് ചെയ്‌തത് ഒരു വലിയ നടന്റെ വാഹനത്തെ, പിടിക്കപ്പെട്ടിരുന്നെങ്കിൽ മലയാള സിനിമ പിന്നെയില്ല'; ബാബുരാജ്

അമ്മയുടെ പക്കൽ ലിസ്റ്റുണ്ട്, മലയാള സിനിമയിലെ ലഹരി ഉപയോ​ഗത്തെ കുറിച്ചു പറഞ്ഞ് ബാബുരാജ് 

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയിലെ ലഹരി ഉപയോ​ഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ ബാബുരാജ്. ലഹരി ഉപയോ​ഗിക്കുന്നവരുടെ മുഴുവൻ ലിസ്റ്റും പൊലീസിന്റെയും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പക്കലുണ്ടെന്ന് അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കൂടിയായ ബാബുരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

ലഹരി ഇടപാടുകാരിൽ നിന്നാണ് താരങ്ങളുടെ പേരുകൾ പൊലീസിനു ലഭിക്കുന്നത്. പലരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘‘ലഹരി ഉപയോഗം വർധിച്ചു വരികയാണ്. സിനിമാ രംഗത്തു മാത്രമല്ല എവിടെയും ഇപ്പോൾ ലഹരി നിറയുകയാണ്. സിനിമാ സംഘനകളുടെയും പൊലീസിന്റെയും കയ്യിൽ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ മുഴുവൻ ലിസ്റ്റും ഉണ്ട്. ലഹരി ഇടപാട് നടത്തി പിടിക്കപ്പെടുന്നവർ ഇത് ആർക്കു വേണ്ടിയാണ് കൊണ്ടു പോകുന്നതെന്ന് കൃത്യമായി പൊലീസിനോടു പറയും. ഞങ്ങളുടെ 'അമ്മ'യുടെ ഓഫിസിൽ ലിസ്റ്റ് ഉണ്ട്. ഞങ്ങൾക്ക് അത് കൃത്യമായി അയച്ചു തരുന്നുമുണ്ട്.

ഒരിക്കൽ ഇങ്ങനെ പിടിക്കപ്പെട്ടയാൾ മൊഴി കൊടുത്തിട്ട് ഒരു എക്‌സൈസ് ഉദ്യോഗസ്ഥൻ പിന്തുടർന്നെത്തിയത് ഒരു വലിയ നടന്റെ വണ്ടിയുടെ പുറകെയാണ്. അന്ന് ആ വണ്ടി നിർത്തി പരിശോധിച്ചിരുന്നെങ്കിൽ മലയാള സിനിമാ ഇൻഡസ്ട്രി പിന്നെ ഇല്ല. അതൊക്കെ നഗ്നമായ സത്യങ്ങളാണ്.

പണ്ടൊക്കെ കുറച്ച് രഹസ്യമായാണ് ഇതൊക്കെ ചെയ്തു കൊണ്ടിരുന്നത്. ഒരു മറവ് ഉണ്ടായിരുന്നു. ഇപ്പോൾ ആ മറവില്ല, പരസ്യമായി ചെയ്യാൻ തുടങ്ങി. ഈ സിസ്റ്റം മാറണം, അല്ലാത്തതു കൊണ്ടാണ് 'അമ്മ'യിൽ ഞങ്ങൾക്ക് മിണ്ടാതെ ഇരിക്കേണ്ടി വരുന്നത്.

ആരൊക്കെ ലഹരിമരുന്ന് ഉപയോഗിക്കുന്നു എന്നതിന്റെ മുഴുവൻ ലിസ്റ്റും ‘അമ്മ’യിലുണ്ട്. വ്യക്തിപരമായി ഉപയോഗിക്കുമ്പോൾ പ്രശ്നമില്ല. ജോലി സ്ഥലത്ത് ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നം. ജോലി കഴിഞ്ഞ് പോയി ഇഷ്ടം പോലെ ചെയ്യൂ”.–ബാബുരാജ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT