വിക്രം ഇൻസ്റ്റ​ഗ്രാം
Entertainment

ഇത് വിക്രം തന്നെയാണോ? മേക്കോവറില്‍ ഞെട്ടിച്ച അഞ്ച് ചിയാൻ സിനിമകൾ

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാലിനെ താരത്തിന്റെ ലുക്ക് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ഗംഭീര മേക്കോവറിലൂടെ ആരാധകരെ ഞെട്ടിക്കാറുള്ള നടനാണ് വിക്രം. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാലിനെ താരത്തിന്റെ ലുക്ക് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. തിരിച്ചറിയാന്‍ പോലുമാകാത്ത ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്. ആദ്യമായല്ല താരം മേക്കോവറിലൂടെ ആരാധകരെ ഞെട്ടിക്കുന്നത്. ലുക്കിലൂടെയും പ്രകടനത്തിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന വിക്രമിന്റെ അഞ്ച് ചിത്രങ്ങള്‍.

പിതാമഗന്‍

വിക്രമിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായാണ് പാതാമഗനിലെ ചിതന്‍. 2003ല്‍ റിലീസ് ചെയ്ത ചിത്രം ബാലയാണ് സംവിധാനം ചെയ്തത്. വിക്രമിനൊപ്പം സൂര്യ, ലൈല, സംഗീത തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ പ്രകടനത്തിന് വിക്രമിന് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചു.

അന്യന്‍

ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മൂന്ന് ലുക്കിലാണ് വിക്രം എത്തിയത്. തെറ്റുകള്‍ക്കെതിരെ പോരാടുന്ന അന്യന്‍ എന്ന കഥാപാത്രമായുള്ള വിക്രമിന്റെ പ്രകടനം ഗംഭീരമായിരുന്നു. സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലറായി എത്തിയ ചിത്രം 2005ലാണ് റിലീസ് ചെയ്തത്. ബോക്‌സ് ഓഫിസില്‍ വന്‍ ഹിറ്റായിരുന്നു ചിത്രം.

വിക്രമിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത റൊമാന്റിക് ആക്ഷന്‍ ത്രില്ലറാണ് ഐ. സൂപ്പര്‍മോഡലായി മാറിയ ബോഡി ബെല്‍ഡറായാണ് വിക്രം എത്തിയത്. എന്നാല്‍ ഐ എന്ന വൈറസ് കുത്തിവച്ച് വിക്രമിന്റെ കഥാപാത്രത്തിന്റെ രൂപം മാറ്റുന്നതാണ് കഥ. സുരേഷ് ഗോപിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത്.

ദൈവത്തിരുമകള്‍

ഓട്ടിസ്റ്റിക്കായ ഒരു അച്ഛന്‍ തന്റെ മകളെ തിരിച്ചുപിടിക്കാന്‍ നടത്തുന്ന നിയമപോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. 2011ല്‍ റിലീസ് ചെയ്ത ചിത്രം എഎല്‍ വിജയ് ആണ് സംവിധാനം ചെയ്തത്. സാറ അര്‍ജുനാണ് മകളുടെ വേഷത്തിലെത്തിയത്. അനുഷ്‌ക ഷെട്ടിയും അമല പോളും പ്രധാന വേഷത്തിലെത്തി.

ഇരു മുഖന്‍

വിക്രം ഇരട്ട വേഷത്തിലെത്തിയ ചിത്രമാണ് ഇരു മുഖന്‍. സയന്‍ ഫിക്ഷന്‍ ആക്ഷന്‍ ചിത്രം സംവിധാനം ചെയ്തത് ആനന്ദ് ശങ്കറാണ്. ചിത്രത്തിലെ നായകനും വില്ലനും വിക്രം തന്നെയായിരുന്നു. ലവ് എന്ന ക്രിമിനല്‍ ട്രാസ്‌ജെന്‍ഡര്‍ ശാസ്ത്രജ്ഞനായി എത്തിയാണ് താരം പ്രേക്ഷകരെ ഞെട്ടിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT