വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ബലം പ്രയോ​ഗിച്ച് അവതാരകയ്ക്ക് മാലയിട്ട് നടൻ: കണ്ടന്റിനു വേണ്ടിയെന്ന് ന്യായീകരണം, രൂക്ഷ വിമർശനം

അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടിയെങ്കിലും മാലയിടുന്നത് തടയാൻ അവതാരക ശ്രമിച്ചെങ്കിലും ബലം പ്രയോ​ഗിച്ച് മാലയിടുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

സിനിമ പ്രമോഷനിടെ ബലം പ്രയോ​ഗിച്ച് അവതാരകയുടെ കഴുത്തിൽ മാലയിട്ട് തമിഴ് നടൻ കൂൾ സുരേഷ്. മൻസൂർ അലിഖാൻ നായകനാകുന്ന ‘സരക്ക്’ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് സംഭവമുണ്ടായത്. തമിഴ് സിനിമ മേഖലയിൽ രൂക്ഷ വിമർശനത്തിന് ഇരയാവുകയാണ് നടന്റെ പ്രവൃത്തി.

പരിപാടിക്കിടെ കൂൾ സുരേഷിനെ പ്രസംഗിക്കാൻ സ്റ്റേജിലേക്ക് വിളിച്ചപ്പോഴാണ് സംഭവമുണ്ടായത്. കസേരയിൽ നിന്ന് കയ്യിലൊരു മാലയുമായാണ് സുരേഷ് എഴുന്നേറ്റത്. തുടർന്ന് മൈക്കിന് അടുത്തെത്തിയ താരം എല്ലാവർക്കും മാലയിട്ടെന്നും ഒരാൾക്ക് മാലയിടാൻ മറന്നുപോയെന്നും പറഞ്ഞുകൊണ്ട് യുവതിയുടെ കഴുത്തിൽ മാലയിടുകയായിരുന്നു. അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടിയെങ്കിലും മാലയിടുന്നത് തടയാൻ അവതാരക ശ്രമിച്ചെങ്കിലും ബലം പ്രയോ​ഗിച്ച് മാലയിടുകയായിരുന്നു. സുരേഷിന്റെ പ്രവൃത്തിയിൽ അനിഷ്ടം പ്രകടമാക്കിയ അവതാരക ഉടന്‍ തന്നെ മാല എടുത്തുമാറ്റുകയും ചെയ്തു. 

തുടർന്ന് മൻസൂർ അലിഖാൻ സംസാരിക്കാനായി എത്തിയപ്പോൾ സദസിലുണ്ടായിരുന്നവർ പെൺകുട്ടിയോടു മാപ്പ് പറയാൻ‌ ആവശ്യപ്പെട്ടു. ചെയ്തത് തെറ്റാണെന്ന് പെൺകുട്ടിയോട് മാപ്പു പറയാൻ മൻസൂർ അലിഖാൻ നടനോട് പറയുകയായിരുന്നു. ഇതൊരു കണ്ടന്റിനു വേണ്ടി ചെയ്തതാണെന്നും പെൺകുട്ടിയെ ഈ പ്രവൃത്തി വിഷമിപ്പിച്ചെങ്കിൽ മാപ്പ് പറയുന്നുവെന്നും കൂൾ സുരേഷ് പറഞ്ഞു. 

ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയില്‌‍ പ്രചരിക്കാൻ തുടങ്ങിയതോടെ നിരവധി പേരാണ് വിമർശനവുമായി രം​ഗത്തെത്തിയത്. സ്ത്രീകളോട് എങ്ങനെയാണ് പെരുമാറേണ്ടത് കൂൾ സുരേഷിന് അറിയില്ലെന്നും ഇയാൾക്കെതിരെ സിനിമ സംഘടനകൾ നടപടിയെടുക്കണമെന്നും വിമർശകർ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT