Darshan  ഫയല്‍
Entertainment

'കയ്യില്‍ പൂപ്പല്‍, ദുര്‍ഗന്ധമുള്ള വസ്ത്രം, ജയിലില്‍ ജീവിക്കാന്‍ വയ്യ; എനിക്കല്‍പ്പം വിഷം തരൂ'; കോടതിയോട് ദര്‍ശന്‍

രേണുകസ്വാമി വധക്കേസിലെ പ്രതി

സമകാലിക മലയാളം ഡെസ്ക്

കോടതിയോട് വിഷം ആവശ്യപ്പെട്ട് കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍. രേണുകസ്വാമി വധക്കേസിലെ പ്രതിയായ ദര്‍ശന്‍ ജയിലിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കോടതിയോട് വിഷം ചോദിച്ചത്. വിഡിയോ കോണ്‍ഫറന്‍സിലൂടെ കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് ദര്‍ശന്റെ അഭ്യര്‍ത്ഥന. എന്നാല്‍ വിഷം നല്‍കാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു.

സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി. കൈകളില്‍ പൂപ്പല്‍ വന്നു. വസ്ത്രങ്ങളെല്ലാം ദുര്‍ഗന്ധമാണെന്നും ഇങ്ങനെ ജീവിക്കാന്‍ കഴിയില്ലെന്നുമാണ് ദര്‍ശന്‍ കോടതിയോട് പറഞ്ഞത്. ദയവായി എനിക്ക് വിഷം തരൂ, ഇവിടെ ജീവിതം അവസഹനീയമായിരിക്കുന്നു എന്നാണ് താരം കോടതിയോട് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ കോടതിയോട് ഇത്തരം അപേക്ഷകള്‍ പാടില്ലെന്നും ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ കോടതിയ്ക്ക് സാധിക്കില്ലെന്നും ജഡ്ജി മറുപടി നല്‍കി.

അതേസമയം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനായി കേസ് സെപ്തംബര്‍ 19 ലേക്ക് മാറ്റി. കഴിഞ്ഞ മാസമാണ് ദര്‍ശന് നല്‍കിയ ജാമ്യം കോടതി റദ്ദാക്കിയത്. ചിത്രദുര്‍ഗ്ഗ സ്വദേശിയായ രേണുക സ്വാമിയെന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് ദര്‍ശന്‍ അറസ്റ്റിലായത്. നടിയും സുഹൃത്തുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു രേണുകസ്വാമിയെ കൊലപ്പെടുത്തിയത്.

33 കാരനായ രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയത്. ശേഷം രേണുകസ്വാമിയുടെ മൃതദേഹം ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ കേസില്‍ പോയ വര്‍ഷം ജൂണിലാണ് ദര്‍ശന്‍ അറസ്റ്റിലാകുന്നത്. ഡിസംബറില്‍ ദര്‍ശന് ജാമ്യം അനുദിച്ചെങ്കിലും കഴിഞ്ഞ മാസം കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു.

Kannada super star Darshan asks court to give him poison. he says he can't live in the jail.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT