ധനുഷ് 
Entertainment

ഇനി സംവിധായകന്‍ ധനുഷിന്റെ കാലം! രണ്ടാം ചിത്രം പൂര്‍ത്തിയാക്കിയത് ദിവസങ്ങള്‍ക്ക് മുന്‍പ്, ഡിഡി 3 വരുന്നു

നാളെ ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടാകുമെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരമാണ് ധനുഷ്. അഭിനയത്തിലൂടെ മാത്രമല്ല സംവിധായകനായും താരം അമ്പരപ്പിക്കാറുണ്ട്. ഇപ്പോള്‍ തന്റെ മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇപ്പോള്‍ ഡിഡി3 (ധനുഷ് ഡയറക്ടോറിയല്‍) യുടെ കണ്‍സെപ്റ്റ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് താരം. 

കടല്‍ത്തീരവും ബെഞ്ചുമാണ് പോസ്റ്ററില്‍ കാണുന്നത്. പ്രണയചിത്രമായിരിക്കും ഡിഡി3 എന്നാണ് പുറത്തുവരുന്ന സൂചനകള്‍. നാളെ ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടാകുമെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറില്‍ തന്നെ ആരംഭിക്കും. എന്തായാലും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. 

സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം പൂര്‍ത്തിയായെന്ന വിവരം താരം കഴിഞ്ഞ ദിവസം ആരാധകരെ അറിയിച്ചിരുന്നു. താരത്തിന്റെ കരിയറിലെ 50ാം ചിത്രമാണ് ഇത്. ഷൂട്ടിങ് പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്ക് പിന്നാലെയാണ് മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. അതിനിടെ ധനുഷിന്റെ സഹോദരിയുടെ മകന്‍ വരുണിനെ നായകനാക്കി ഒരു ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനോടകം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും