കൊച്ചി: സിനിമാ താരം ധർമജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ അന്തരിച്ചു. 83 വയസായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ ശ്വാസം മുട്ടല് കൂടിയതോടെ ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയില് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഏറെ നാളായി ശ്വാസം മുട്ടലിന് ചികിത്സയിലായിരുന്നു. മൃതദേഹം വരാപ്പുഴ വലിയപറമ്പിലെ വീട്ടിലെത്തിച്ചു.
കേരള NGOA എറണാകുളം സിറ്റി ബ്രാഞ്ച് അംഗം ബാഹുലേയനും മകനാണ്. സുനന്ദ , അനുജ നെട്ടൂർ എന്നിവരാണ് മരുമക്കൾ. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് ചേരാനെല്ലൂരിലെ ശ്മാനശത്തിൽ. ധർമജന്റെ അടുത്ത സുഹൃത്തായ സുബി സുരേഷിന്റെ വിയോഗത്തിനു പിന്നാലെയാണ് അമ്മയേയും നഷ്ടപ്പെടുന്നത്. മരണവിവരം അറിഞ്ഞ് നടന്മാരായ രമേശ് പിഷാരടി, കലാഭവന് ഷാജോണ്, നിര്മാതാവ് ബാദുഷ എന്നിവര് ആശുപത്രിയിലെത്തി.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates