ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

നടൻ ധീരജ് ഡെന്നി വിവാഹിതനായി, നവദമ്പതികളുടെ ഡാൻസ് കാമറയിൽ പകർത്തി ടൊവിനോ തോമസ്; വിഡിയോ

ടൊവിനോ തോമസ് കുടുംബ സമേതമാണ് വിവാഹത്തിൽ പങ്കെടുത്തത്

സമകാലിക മലയാളം ഡെസ്ക്

യുവനടൻ ധീരജ് ഡെന്നി വിവാഹിതനായി. തൃശൂർ സ്വദേശിയായ ആൻമരിയ ആണ് വധു. സോഷ്യൽ മീഡിയയിലൂടെ ധീരജ് തന്നെയാണ് വിവാഹവാർത്ത പങ്കുവച്ചത്. നീണ്ടനീളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. യുവതാരം ടൊവിനോ തോമസ് കുടുംബ സമേതമാണ് വിവാഹത്തിൽ പങ്കെടുത്തത്. 

മനോഹരമായ കുറിപ്പിനൊപ്പമാണ് ധീരജ് വിവാഹ വാർത്ത പങ്കുവച്ചത്. എട്ട് വർഷം മുൻപാണ് അവളെ കാണുന്നത്. ഞങ്ങൾ നല്ല സുഹൃത്തുക്കളായി. സൗഹൃദം സ്പെഷ്യലായ മറ്റെന്തിലേക്കോ വഴിമാറി. ഞങ്ങൾ നിരവധി ഉയർച്ച താഴ്ചകളിലൂടെ കടന്നുപോയിട്ടുണ്ട്. അവസാനം വരെ ഇതുപോലെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇത് ഒരു സാധാരണ വിവാഹമല്ല. എന്റെ കുടുംബം, കസിൻസ്, സുഹൃത്തുക്കൾ എന്നിവരാണ് ഇത് സാധ്യമാക്കിയത്. താങ്ക്സ് എന്നത് എന്നത് വളരെ ചെറിയ വാക്കായി പോകും. നിങ്ങളാണ് ഞങ്ങളുടെ ദിവസം മനോഹരമാക്കിയത്.-  ധീരജ് കുറിച്ചു. 

നിവിൻ പോളി, ടൊവിനോ തോമസ് എന്നിവർ ധീരജിന്റെ കസിൻ സഹോദരങ്ങളാണ്. ടൊവിനോ വിവാഹത്തിൽ നിറസാന്നിധ്യമായിരുന്നു. നവദമ്പതികൾ സ്റ്റേജിൽ ഡാൻസ് കളിക്കുന്നതിത് കാമറയിലാക്കുന്ന ടൊവിനോയുടെ വിഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.  നിവിൻ പോളിയുടെ ഭാര്യ റിന്നയും വിവാഹറിസപ്‌ഷന് എത്തിയിരുന്നു. ധീരജിന്‍റെ അച്ഛന്‍റെ സഹോദരന്‍റെ മകനാണ് നിവിൻ പോളി. ധീരജിന്‍റെ അമ്മയുടെ സഹോദരന്‍റെ മകനാണ് ടൊവിനോ തോമസ്.

‘വൈ’ എന്ന സിനിമയിലൂടെയാണ് ധീരജ് അഭിനയത്തിലേക്ക് ചുവടുവയ്ക്കുന്നത്. കർണൻ നെപ്പോളിയൻ ഭഗത്സിംഗ്, മൈക്കൽ കോഫി കഫേ തുടങ്ങിയ സിനിമകളിൽ നായകനായി എത്തി. കൂടാതെ ടൊവിനോയുടെ കൽക്കിയിലും അഭിനയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT