ചിത്രം: ഫേസ്ബുക്ക് 
Entertainment

‘എന്നും ഓർമയുണ്ടാകും ഈ മുഖം‘, പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ​ഗോപി; നന്ദി അറിയിച്ച് നാദിർഷ 

പറഞ്ഞ വാക്ക് പാലിച്ച് പണം സംഘടനയ്ക്ക് കൈമാറിയ വിവരം നാ​ദിർഷ പങ്കുവച്ചു

സമകാലിക മലയാളം ഡെസ്ക്

ർമം തൊഴിലാക്കിയ കലാകാരന്മാർക്ക് സഹായഹസ്തം നീട്ടിയ നടൻ സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് നാദിർഷ. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടനയുടെ ഉന്നമനത്തിനായി താൻ അഭിനയിക്കുന്ന സിനിമകളുടെ പ്രതിഫലത്തിൽ നിന്ന് രണ്ട് ലക്ഷം രൂപ സംഭവന നൽകുമെന്ന ഉറപ്പ് സുരേഷ് ഗോപി നിറവേറ്റിയ വിവരം പങ്കുവച്ചാണ് നാദിർഷ നന്ദി അറിയിച്ചത്. പുതിയ ചിത്രത്തിന്റെ അഡ്വാൻസ് ലഭിച്ചപ്പോൾ തന്നെ പറഞ്ഞ വാക്ക് പാലിച്ച് പണം സംഘടനയ്ക്ക് കൈമാറിയ വിവരം നാ​ദിർഷ പങ്കുവച്ചു. 

നാദിർഷയുടെ കുറിപ്പ്

ഓർമയുണ്ടാവും, ഈ മുഖം. നർമം തൊഴിലാക്കിയ ഇരുന്നൂറോളം കുടുംബങ്ങൾക്ക്.. ‘ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും.’–സുരേഷ് ഗോപി.

ടെലിവിഷൻ ഷോകൾ സംഘടിപ്പിക്കുകയും അതിൽ നിന്നും സമാഹരിക്കുന്ന പണം ,മിമിക്രി കലാകാരന്മാരുടെ വിധവകൾക്കും,കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ആശുപത്രി ചിലവുകൾക്കും എല്ലാം ഉപയോഗിക്കുകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും സാമൂഹികമായി ഒരു പാട് ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യുന്ന സംഘടന ആണ് 'MAA'( Mimicry Artist association) ഈ കഴിഞ്ഞ ഓണക്കാലത്ത് ടിവി ഷോയിൽ  പ്രതിഫലം ഒന്നും തന്നെ വാങ്ങാതെ എത്തി; സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും ഹാസ്യം പറഞ്ഞും ,അനുകരിച്ചും സമയം ചെലവിട്ട സുരേഷേട്ടൻ പ്രഖ്യാപിച്ച വാക്കുകളാണ് ആദ്യം പറഞ്ഞത്.

പുതിയ ചിത്രത്തിന്റെ അഡ്വാൻസ് ലഭിച്ചപ്പോൾ തന്നെ അതിൽ നിന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് 2 ലക്ഷം രൂപ സംഘടനയ്ക്ക് ഇന്നലെ നൽകുകയുണ്ടായി. ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലുള്ള നന്ദി. അച്ചാമ്മ വർഗീസിനെ ആവശ്യ സമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരതചന്ദ്രൻ പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമാണ് , " ഓർമയുണ്ടോ ഈ മുഖം " ‘മാ’ എന്ന  സംഘടന പറയട്ടെ..എന്നും ഓർമയുണ്ടാകും ഈ മുഖം ..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT