യഷിനെപ്പം ദുൽഖർ സൽമാൻ/ ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ദുൽഖറിന് വിരുന്നൊരുക്കി സൂപ്പർതാരം യഷ്; 'ബെസ്റ്റ് ഹോസ്റ്റ്' എന്ന് ഡിക്യൂ, ഏറ്റെടുത്ത് ആരാധകർ 

കർണാടകയിലെ മൈസൂരുവിൽ ദുൽഖറും സംഘവും ഷൂട്ടിനെത്തിയപ്പോഴായിരുന്നു യഷ് വിരുന്നൊരുക്കിയത്

സമകാലിക മലയാളം ഡെസ്ക്

സൂപ്പർതാരം യഷിന്റെ ആദിത്യമര്യാദയെ പുകഴ്ത്തി ദുൽഖർ സൽമാൻ. കർണാടകയിലെ മൈസൂരുവിൽ ദുൽഖറും സംഘവും ഷൂട്ടിനെത്തിയപ്പോഴായിരുന്നു യഷ് വിരുന്നൊരുക്കിയത്. യഷിനെ 'ബെസ്റ്റ് ഹോസ്റ്റ്' എന്നാണ് ദുൽഖർ വിശേഷിപ്പിച്ചത്. 

യഷിന്റെ ജന്മനാടാണ് മൈസൂരു. "ഞങ്ങൾ രണ്ടുപേരും മൈസൂരിൽ ചിത്രീകരണം നടത്തുമ്പോൾ അദ്ദേഹം എനിക്കും എന്റെ ടീമിനും കഴിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഭക്ഷണം അയച്ചുതന്നു", ദുൽഖർ പറഞ്ഞു. "അടുത്ത തവണ എന്റെ നാട്ടിലേക്ക് വരുമ്പോൾ നാടൻ വിഭവങ്ങൾ നിങ്ങൾക്കായി കാത്തിരിക്കും" എന്നാണ് ദുൽഖറിനോട് യഷ് പറഞ്ഞത്. താരങ്ങളുടെ സൗഹൃദം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. യഷിന്റെ ലാളിത്യവും സൗഹൃദരീതിയും പലരും അഭിനന്ദിച്ചു.

ദുല്‍ഖറും യഷും ഏറെ നാളായി സുഹൃത്തുക്കളാണ്. മുമ്പ് ദുല്‍ഖറിനെ പ്രശംസിച്ച് യഷ് കുറിച്ച വാക്കുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. നമ്മുടെ തലമുറ കണ്ട ഏറ്റവും മികച്ച നടനാണ് ദുല്‍ഖറെന്നും അദ്ദേഹത്തിന്റെ സിനിമകളുടെ തെരഞ്ഞെടുപ്പിനെ വിസ്മയത്തോടെയാണ് നോക്കിക്കാണുന്നത് എന്നുമാണ് അന്ന് യഷ് കുറിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുധാകരന് കൊടുത്താൽ എനിക്കും വേണം'; ഇടഞ്ഞ് അടൂർ പ്രകാശ് ; കോന്നിയിലേക്കില്ലെന്ന എഫ്ബി പോസ്റ്റ് പിൻവലിച്ചു

899 രൂപ കൈയിലുണ്ടോ?, 15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; സര്‍ക്കാര്‍ ഉറപ്പില്‍ കുറഞ്ഞ പ്രീമിയത്തിലുള്ള പ്ലാന്‍

പെരുന്നാൾ മൈലാഞ്ചിയ്ക്ക് നിറം കൂട്ടാം; ഇതാ ചില പൊടിക്കൈകള്‍

സമയം നിയന്ത്രിക്കുന്ന ശക്തി, ലോകത്തിന്റെ അധിപന്‍; അറിയാം പരമശിവന്റെ 25 പ്രധാന ഭാവങ്ങള്‍

മനുഷ്യനെ പേടിപ്പിക്കാനായിട്ട്! ഹൊറർ സിനിമ കാണുന്നതിനിടെ ദേഹത്തേക്ക് തെറിച്ച് രക്തം; വൈറലായി 'റെഡി ഓർ നോട്ട് 2' പ്രദർശനം

SCROLL FOR NEXT