ഫഹദ് ഫാസിൽ,മാരി സെൽവരാജ് 
Entertainment

വിണ്ടും വില്ലൻ; മാരി സെൽവരാജ് ചിത്രത്തിൽ ഫഹദ് ഫാസിൽ 

ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിൽ നായകൻ

Author : സമകാലിക മലയാളം ഡെസ്ക്

മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്നു. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിൽ നായകൻ. കീർത്തി സുരേഷ് ആണ് നായിക. വടിവേലുവും ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കുമെന്നാണ് വിവിരം. എ ആർ റഹ്മാൻ ആണ് സംഗീതം. 

2017ൽ പുറത്തിറങ്ങിയ വേലൈക്കാരൻ ആണ് ഫഹദിന്റെ ആദ്യ തമിഴ് ചിത്രം. പിന്നീട് സൂപ്പർ ഡീലക്സിൽ അഭിനയിച്ചു. ഏറെ ശ്രദ്ധനേടിയ അല്ലു അർജുൻ ചിത്രം ‘പുഷ്പ’യിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT