hareesh peradi 
Entertainment

'അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത്': ഹരീഷ് പേരടി

ആദ്യത്തെ ആറ് റൗണ്ടുകളിലും പിണറായി വിജയന്‍ ധര്‍മ്മടത്ത് പിന്നിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കേരള നിയമസഭ വോട്ടെണ്ണല്‍ പുരോഗമിക്കവെ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ശക്തമായ യുഡിഎഫ് തരംഗത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ഇതിനിടെ എല്‍ഡിഎഫിനെ പരിഹസിച്ചു കൊണ്ടാണ് ഹരീഷ് പേരടിയുടെ പോസ്റ്റ്.

''അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത്. അഭിവാദ്യങ്ങള്‍'' എന്നാണ് ഹരീഷ് കുറിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം കേരളത്തില്‍ 97 മണ്ഡലങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. 40 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറുമ്പോള്‍ മൂന്നിടത്ത് എന്‍ഡിഎയും മുന്നേറുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും വിറയ്ക്കുന്ന കാഴ്ചയാണ് വോട്ടെണ്ണല്‍ പുരോഗമിക്കവെ കാണാനായത്. ആദ്യത്തെ ആറ് റൗണ്ടുകളിലും പിണറായി വിജയന്‍ ധര്‍മ്മടത്ത് പിന്നിലായിരുന്നു. എഴാം റൗണ്ടിലാണ് പിണറായി ലീഡ് തിരിച്ചുപിടിച്ചത്. മന്ത്രിമാര്‍ കൂട്ടത്തോടെ പിന്നിലാകുന്ന കാഴ്ചയ്ക്കും വോട്ടെണ്ണല്‍ സാക്ഷ്യം വഹിക്കുന്നുണ്ട്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ എംബി രാജേഷ്, റോഷി അഗസ്റ്റിന്‍, ആര്‍ ബിന്ദു, വിഎന്‍ വാസവന്‍, വീണ ജോര്‍ജ്, ഗണേഷ് കുമാര്‍, വി ശിവന്‍കുട്ടി, പി രാജീവ്, കടന്നപ്പള്ളി രാമചന്ദ്രന്‍, എകെ ശശീന്ദ്രന്‍ എന്നീ മന്ത്രിമാര്‍ പിന്നിലാണ്.

Actor Hareesh Peradi mock CM Pinarayi Vijayan and LDF.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോള്ളൂം; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?