ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ജോഷിയുടെ  ബിഗ് ബജറ്റ് ചിത്രത്തിൽ ജയസൂര്യ നായകൻ; 'സ്വപ്‌ന സിനിമ' എന്ന് താരം 

ജയസൂര്യയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിൻറെ  പ്രഖ്യാപനം 

Author : സമകാലിക മലയാളം ഡെസ്ക്

ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ ജയസൂര്യ നായകൻ. താരത്തിൻറെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിൻറെ  പ്രഖ്യാപനം നടന്നത്. ഇന്ത്യയിലും വിദേശത്തുമായാണ് ചിത്രീകരണം നടക്കുക. 

സ്വപ്‌ന സിനിമ എന്നാണ് ചിത്രത്തെ ജയസൂര്യ വിശേഷിപ്പിച്ചിരിക്കുന്നത്. ജോഷിക്കൊപ്പം ഒരു ചിത്രത്തിനായി വളരെ കാലങ്ങളായി കാത്തിരിക്കുകയായിരുന്നെന്നും ഒടുവില്‍ വളരെ അതിശയിപ്പിക്കുന്ന ഒരു പ്രമേയം തന്നെ വന്നെത്തിയെന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് ജയസൂര്യ കുറിച്ചു. നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥ. മാമാങ്കത്തിന് ശേഷം വേണു കുന്നപ്പിള്ളി നിർമിക്കുന്ന ചിത്രമാണിത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. 

ഈശോ,  മേരി ആവാസ് സുനോ, കത്തനാർ തുടങ്ങിയ ചിത്രങ്ങളാണ് ജയസൂര്യ അഭിനയിച്ച് റിലീസിന് തയ്യാറാകുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT