വേദയുടെ പിറന്നാൾ ആഘോഷം/ ഇൻസ്റ്റ​ഗ്രാം 
Entertainment

മാലാഖയെപ്പോലെ ജയസൂര്യയുടെ വേദമോൾ, കടലിന് അരികെ പിറന്നാൾ ആഘോഷം; ചിത്രങ്ങൾ

അടുത്ത കുടുംബാം​ഗങ്ങൾക്കൊപ്പമായിരുന്നു  ആഘോഷം

Author : സമകാലിക മലയാളം ഡെസ്ക്

ജയസൂര്യയുടെ മകൾ വേദയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മകളുടെ പിറന്നാൾ ആഘോഷമാക്കിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അടുത്ത കുടുംബാം​ഗങ്ങൾക്കൊപ്പമായിരുന്നു  ആഘോഷം. 

നീല നിറത്തിലുള്ള ലോങ് ഫ്രോക്കിൽ അതിസുന്ദരിയായിരുന്നു വേദ. കടലിന്റെ തീമിലായിരുന്നു പിറന്നാൾ ആഘോഷം.ചെറായിലെ ബീച്ചിനോട് ചേർന്നുള്ള റിസോർട്ടിൽ വച്ചായിരുന്നു ആഘോഷം. കടലിനെ പശ്ചാത്തലമാക്കിയുള്ള മനോഹരമായ ചിത്രങ്ങൾ സംവിധായകൻ അനീഷ് ഉപാസനയാണ് പകർത്തിയത്.

സരിത ജയസൂര്യ തന്നെയാണ് മകളുടെ പിറന്നാൾ വസ്ത്രം ഡിസൈൻ ചെയ്തത്. കൂടാതെ കുടുംബം ഒന്നടങ്കം ഒരേ പോലുള്ള വസ്ത്രം ധരിച്ചാണ് എത്തിയത്. സരിതയുടെ അമ്മയും സഹോദരി ഭർത്താവും പിറന്നാൾ ആഘോഷിക്കാനുണ്ടായിരുന്നു.

മകളുടെ പിറന്നാൾ ദിനത്തിൽ ജയസൂര്യ മനോഹരമായ ഒരു കവിതയും പങ്കുവെച്ചു. മകളെ പിടിച്ചുവയ്ക്കാതെ ഉയർന്നു പറക്കാൻ അനുവദിക്കണമെന്നും അവളുടെ ജീവിതം അവൾ തന്നെ ജീവിക്കട്ടെ എന്നുമായിരുന്നു കുറിച്ചത്. അവളുടെ സ്വപ്നങ്ങളെ തടഞ്ഞുവെച്ചാൽ സ്വന്തം ആകാശം കണ്ടുപിടിക്കാൻ അവൾക്കാവില്ലെന്നും താരം കുറിച്ചു. മകളുടെ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കവിത പങ്കുവെച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും