ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

ജോൺ കൊക്കനും പൂജാ രാമചന്ദ്രനും ആൺകുഞ്ഞ്, കിയാൻ കൊക്കൻ; സന്തോഷം പങ്കുവച്ച് താരങ്ങൾ

താരദമ്പതിമാർ തന്നെയാണ് സന്തോഷവാർത്ത അറിയിച്ചത്. ഇൻസ്റ്റ​ഗ്രാമിലൂടെ കുഞ്ഞിന്റെ പേരും ഇരുവരും പുറത്തുവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ടൻ ജോൺ കൊക്കനും നടി പൂജാ രാമചന്ദ്രനും ആൺകുഞ്ഞ് ജനിച്ചു. താരദമ്പതിമാർ തന്നെയാണ് സന്തോഷവാർത്ത അറിയിച്ചത്. ഇൻസ്റ്റ​ഗ്രാമിലൂടെ കുഞ്ഞിന്റെ പേരും ഇരുവരും പുറത്തുവിട്ടു. കിയാൻ കൊക്കൻ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. 

കിയാനെ ഈ ലോകത്തേക്ക് സ്വാ​ഗതമരുളുന്നുവെന്നും പ്രാർത്ഥനകൾക്ക് എല്ലാവരോടും നന്ദിയും സ്നേഹവുമുണ്ടെന്നും ജോൺ കൊക്കൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. 

2019-ലാണ് ജോൺ കൊക്കനും പൂജയും വിവാഹിതരായത്. തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ടിയാൻ മലയാള ചിത്രമായ ടിയാനിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ധനുഷ് നായകനാവുന്ന ക്യാപ്റ്റൻ മില്ലറിലാണ് ജോൺ കൊക്കൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സ്വാമി രാ രാ, കാഞ്ചന 2, കാതലിൽ സൊതപ്പത് എപ്പടി എന്നിവയാണ് പൂജയുടെ ശ്രദ്ധേയ ചിത്രങ്ങൾ. ഡി കമ്പനി എന്ന മലയാള ചിത്രത്തിലും അവർ അഭിനയിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT