ജൂനിയർ ബാലയ്യ/ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

നടന്‍ ജൂനിയര്‍ ബാലയ്യ അന്തരിച്ചു

ശ്വാസ തടസത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ് നടൻ ജൂനിയർ ബാലയ്യ അന്തരിച്ചു. 70 വയസായിരുന്നു. ശ്വാസ തടസത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ​ഗോപുര വാസലിലെ, സുന്ദരകാണ്ഡം, കരകാട്ടക്കാരൻ തുടങ്ങിയ നൂറിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

രഘു ബാലയ്യ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. തമിഴ് നടൻ ടിഎസ് ബാലയ്യയുടെ മകനാണ്. അതുകൊണ്ടാണ് ജൂനിയര്‍ ബാലയ്യ എന്ന പേരില്‍ അറിയപ്പെടാൻ തുടങ്ങിയത്.  

മേല്‍നാട്ടു മരുമകള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ശിവാജിഗണേശന്റെ ത്യാഗം, കമല്‍ ഹാസന്റെ ഹവ്‌ബെ മായം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 2012ല്‍ പുറത്തിറങ്ങിയ സാട്ടൈയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തനി ഒരുവന്‍, പുലി, നേര്‍ കൊണ്ട പറവൈ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2021ല്‍ റിലീസ് ചെയ്ത യെന്നങ്ക സര്‍ ഉങ്ക സട്ടം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ചില ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി