നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ രൂപകല്‍പ്പന; ആര്‍ക്കിടെക്റ്റ് എന്‍ എം സലീം അന്തരിച്ചു

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍.എം. സലീം അസോസിയേറ്റ്സിന്റെ സ്ഥാപകനാണ്
N.M. Salim, a key figure in modern architecture, passed away
N.M. Salim
Edited By:
Updated on: 
1 min read

കോഴിക്കോട്: കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും ആധുനിക നഗരങ്ങളുടെ മുഖച്ഛായ മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍ എം സലീം അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ചായിരുന്നു.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍.എം. സലീം അസോസിയേറ്റ്സിന്റെ സ്ഥാപകനാണ്. കേരളത്തിലും പുറത്തുമായി തലയുയര്‍ത്തി നില്‍ക്കുന്ന പല പ്രശസ്തമായ കെട്ടിടങ്ങളും രൂപകല്‍പ്പന ചെയ്തത് എന്‍.എം. സലീം ആണ്.

N.M. Salim, a key figure in modern architecture, passed away
മിനി കൂപ്പറില്‍ സുഹൈലിനൊപ്പം മൂന്നുപേര്‍ കൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍; മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുത്തു

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി സലീം ഈ രംഗത്ത് സജീവമായിരുന്നു. കൊച്ചിയിലെ ലേ മെറിഡിയന്‍, തൃശ്ശൂരിലെ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍, കോഴിക്കോട് സെന്‍ട്രല്‍ ലൈബ്രറി, ധനലക്ഷ്മി ബാങ്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, പോര്‍ട്ട് ബ്ലെയര്‍ എയര്‍പോര്‍ട്ട്. സൈബര്‍പാര്‍ക്ക് കോഴിക്കോട്, സൈബര്‍പാര്‍ക്ക് കണ്ണൂര്‍, ബാംഗ്ലൂരിലെ ബെയറിസ് ഗ്ലോബല്‍ റിസര്‍ച്ച് ട്രയാംഗിള്‍, കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം.

പാലാ മാര്‍ സ്ലീവാ മെഡിസിറ്റി, തിരുവല്ല പുഷ്പഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചി ലേക്ഷോര്‍ ഹോസ്പിറ്റല്‍. വിദ്യാഭ്യാസം ബാംഗ്ലൂരിലെ 'ലേക്ക്‌സൈഡ് ഹാബിറ്റാറ്റ്' തുടങ്ങി എന്‍.എം.സലീം രൂപകത്പ്പന ചെയ്ത കെട്ടിടങ്ങള്‍ ഒട്ടനവധിയാണ്. ആലപ്പുഴ പട്ടണക്കാട് നികരത്തില്‍ പരേതരായ മുഹമ്മദലി - ആമിനാബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷെറിന്‍ സലീം. മക്കള്‍: ആദില്‍ സലീം, അദീപ് സലീം, സുഹാന സലീം.

N.M. Salim, a key figure in modern architecture, passed away
കേസിലെ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണി; യുവതിയില്‍ നിന്ന് 14.5 ലക്ഷം രൂപ തട്ടി, പൊലീസുകാരന്‍ അറസ്റ്റില്‍
N.M. Salim, a key figure in modern architecture, passed away
ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തുണയ്ക്കും
Summary

N.M. Salim, a key figure in modern architecture, passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com