വീഡിയോ ദൃശ്യത്തിൽ നിന്ന് 
Entertainment

വീട്ടിലെത്തി കലാഭവൻ ഹനീഫിനെ കണ്ട് മമ്മൂട്ടി, മകനെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ച് താരം

പ്രിയതാരത്തിന് ആദരാഞ്ജലി അർപ്പിക്കാനായി മലയാള സിനിമയിലെ നിരവധി പ്രമുഖരാണ് എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫിനെ അവസാനമായി കാണാനെത്തി മമ്മൂട്ടി. ഇന്നലെ രാത്രിയിൽ മട്ടാഞ്ചേരിയിലെ ഹനീഫിന്റെ വസതിയിലാണ് മമ്മൂട്ടി എത്തിയത്. ഹനീഫിന്റെ മകനെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. നടൻ പിഷാരടി, ആന്റോ ജോസഫ് തുടങ്ങിയവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. 

പ്രിയതാരത്തിന് ആദരാഞ്ജലി അർപ്പിക്കാനായി മലയാള സിനിമയിലെ നിരവധി പ്രമുഖരാണ് എത്തിയത്. ഷെയിൻ നി​ഗം, അബു സലി, ദിലീപ്, സൗബിൻ തുടങ്ങിയ നിരവധി താരങ്ങളാണ് ഹനീഫിനെ അവസാനമായി കാണാനെത്തിയത്. 

കലാഭവന്‍ ഹനീഫിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11.30ന് മട്ടഞ്ചേരി ചെമ്പട്ട് പള്ളി ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടക്കുക. രാവിലെ ഒമ്പത് മണി മുതല്‍ എറണാകുളം ശാന്തി മഹല്ലില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഹനീഫിന്റെ മരണം ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു. മിമിക്രിയിലൂടെ ബിഗ് സ്‌ക്രീനില്‍ എത്തിയ ഹനീഫ്, ചെപ്പ് കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെ ആണ് സിനിമിയില്‍ എത്തുന്നത്. പിന്നീട് ഒട്ടനവധി സിനിമകളില്‍ കോമഡി വേഷങ്ങളില്‍ എത്തി തിളങ്ങിയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'