കലാനിലയം പീറ്റര്‍  ഫെയ്‌സ്ബുക്ക്‌
Entertainment

പ്രശസ്ത നടന്‍ കലാനിലയം പീറ്റര്‍ അന്തരിച്ചു

ആറു പതിറ്റാണ്ടോളം നാടകരംഗത്ത് തിളങ്ങിയ അതുല്യപ്രതിഭയാണ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രമുഖ നാടകനടന്‍ ഇടക്കൊച്ചി പള്ളിപ്പറമ്പില്‍ പി ജെ പീറ്റര്‍ (കലാനിലയം പീറ്റര്‍) അന്തരിച്ചു. 85 വയസ്സായിരുന്നു. അമേച്വര്‍ നാടകങ്ങളിലൂടെ രംഗത്തെത്തി, ആറു പതിറ്റാണ്ടോളം നാടകരംഗത്ത് തിളങ്ങിയ വ്യക്തിയാണ്. അഭിനയത്തിന് സംസ്ഥാന അവാര്‍ഡ്, സംസ്ഥാന സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

‘സ്നാപക യോഹന്നാൻ ' നാടകത്തിൽ സ്ത്രീകഥാപാത്രമായ ഹെറോദ്യ രാജ്ഞിയുടെ വേഷം അവതരിപ്പിച്ചായിരുന്നു അഭിനയരംഗത്തെ അരങ്ങേറ്റം. അമ്പതിലേറെ അമച്വർ നാടകങ്ങളിലും നൂറോളം പ്രൊഫഷണൽ നാടകങ്ങളിലും ശ്രദ്ധേയവേഷങ്ങൾ ചെയ്‌തിട്ടുണ്ട്‌. ആകാശവാണിയിൽ നൂറ്റമ്പതിലേറെ റേഡിയോ നാടകങ്ങൾക്കും ശബ്ദം നൽകി.

പ്രശസ്‌ത നാടകസമിതിയായ കലാനിലയത്തിൽ അനൗൺസറായി ചേർന്ന പീറ്റർ, പിന്നീട്‌ സമിതി അവതരിപ്പിച്ച കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ, ദേവദാസി, ഇന്ദുലേഖ തുടങ്ങിയ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു. ഇന്ദുലേഖ നാടകം പിന്നീട് സിനിമയാക്കിയപ്പോൾ അതിന്റെ അസോസിയറ്റ് ഡയറക്ടറും പ്രൊഡക്‌ഷൻ കൺട്രോളറുമായും പ്രവർത്തിച്ചിരുന്നു.

'അരുതേ ആരോടും പറയരുതേ' എന്ന നാടകത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. എറണാകുളം ദൃശ്യകലാഞ്ജലി, കൊച്ചിൻ ഹരിശ്രീ, കാഞ്ഞിരപ്പള്ളി അമല, കോട്ടയം സമഷ്ടി, കൊച്ചിൻ രം​ഗശ്രീ, കൊച്ചിൻ നയന, കൊച്ചിൻ സിത്താര, കൊല്ലം നളന്ദ നടനകലാകേന്ദ്രം, കൊല്ലം അനസ്വര തുടങ്ങി നിരവധി നാടകസമിതികളിൽ പ്രവർത്തിച്ചു. ഭാര്യ: അമ്മിണി. ഡെൽവിൻ പീറ്റർ, ഡെൽന രാജു, ഡെന്നി പീറ്റർ എന്നിവർ മക്കളാണ്. ഇടക്കൊച്ചി സെന്റ്‌ മേരീസ്‌ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

ലോകകപ്പ് നേടിയാല്‍ അന്ന് പാടും! 4 വർഷം മുൻപ് തീരുമാനിച്ചു, ഒടുവിൽ ടീം ഇന്ത്യ ഒന്നിച്ച് പാടി... (വിഡിയോ)

ഓഫ് റോഡ് യാത്രാ പ്രേമിയാണോ?, വരുന്നു മറ്റൊരു കരുത്തന്‍; ഹിമാലയന്‍ 450 റാലി റെയ്ഡ്

'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി; സ്വമേധയാ കേസ് എടുത്ത് പൊലീസ്

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

SCROLL FOR NEXT