വിവാഹ ചടങ്ങിൽ നിന്ന് വിഡിയോ സ്ക്രീൻ ഷോട്ട്
Entertainment

നടൻ കാളിദാസ് ജയറാമിനും തരിണിയ്ക്കും ​ഗുരുവായൂർ അമ്പല നടയിൽ മാം​ഗല്യം

വിവാഹത്തിന് പ്രമുഖരുടെ സാന്നിധ്യം

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: താരങ്ങളായ ജയറാം- പാർവതി ദമ്പതികളുടെ മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ​ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിൽ മോഡലായ തരിണി കിലം​ഗരായരുടെ കഴുത്തിൽ കാളിദാസ് താലി ചാർത്തി. ഇരുവരും ദീർഘ നാളായി പ്രണയത്തിലായിരുന്നു.

ഇന്ന് രാവിലെ 7.15നും 8നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു താലികെട്ട്. നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ​ഗോപി, മന്ത്രി മുഹമ്മ​ദ് റിയാസ് അടക്കമുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.

ചുവപ്പിൽ ​ഗോൾഡൻ ബോർഡർ വരുന്ന മുണ്ടും മേൽമുണ്ടുമായിരുന്നു കാളദാസിന്റെ ഔട്ട്ഫിറ്റ്. പഞ്ചകച്ചം സ്റ്റൈലിലാണ് മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയായിരുന്നു തരിണിയുടെ ഔട്ട്ഫിറ്റ്. സാരിയിൽ നിറയെ ​ഗോൾഡൻ വർക്കുകൾ ചെയ്തിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇരുവരുടേയും പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ. ചെന്നൈയിൽ വച്ചായിരുന്നു ആഘോഷങ്ങൾ. സുഹൃത്തുക്കളും കുടുംബാം​ഗങ്ങളുമാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ