ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

യോ​ഗി ആദിത്യനാഥ് ശ്രീരാമനെപ്പോലെയെന്ന് കങ്കണ, വെള്ളിനാണയം സമ്മാനിച്ച് യുപി മുഖ്യമന്ത്രി; വിഡിയോ

'ശ്രീരാമനെ പോലെ തപസ്വിയായ രാജാവാണ് യോഗി ആദിത്യനാഥ്'

Author : സമകാലിക മലയാളം ഡെസ്ക്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ശ്രീരാമനെപ്പോലെയാണെന്ന് നടി കങ്കണ റണാവത്ത്. ഇന്നലെയാണ് കങ്കണ നേരിട്ടെത്തി യോ​ഗിയെ സന്ദർശിച്ചത്. അതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് യോ​ഗിയെ പുകഴ്ത്തിയത്. കങ്കണയുടെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാ​ഗമായാണ്  യോ​ഗിയെ കാണാനെത്തിയത്. 

‘തേജസ് സിനിമയ്ക്ക് എല്ലാവിധ പിന്തുണയും നൽകിയ ഉത്തർ പ്രദേശ് സർക്കാറിന് നന്ദി അറിയിക്കുന്നു. ശ്രീരാമനെ പോലെ തപസ്വിയായ രാജാവാണ് യോഗി ആദിത്യനാഥ്. വരുന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വലിയ വിജയം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.' വളരെ ഊർജ്ജസ്വലനും സത്യസന്ധനുമാണ് യോ​ഗിയെന്നും രാജ്യത്തെ ഏറ്റവും ജനപ്രിയനായ നേതാക്കളിലൊരാളെ കേൾക്കാനായതിൽ അഭിമാനിക്കുന്നുവെന്നു കങ്കണ കുറിച്ചു. 

രാം ജന്മ ഭൂമി പൂജയുടെ സമയത്ത് ഉപയോഗിച്ച വെള്ളി നാണയം യോഗി ആദിത്യനാഥ് കങ്കണയ്ക്ക് സമ്മാനിക്കുകയും ചെയ്തു. അയോധ്യ എന്ന പേരിൽ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സിനിമയെടുക്കുമെന്നും താരം വ്യക്തമാക്കി.സന്ദർശനത്തിന് പിന്നാലെ ഉത്തർപ്രദേശിന്റെ വൺ ഡിസ്ട്രിക്റ്റ് വൺ പ്രൊഡക്റ്റ് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായും താരത്തെ തെരഞ്ഞെടുത്തു. ജയലളിതയുടെ ജീവിതം പറഞ്ഞ തലൈവിയാണ് കങ്കണയുടേതായി പുറത്തുവന്ന അവസാന ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

'നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി': വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !