Kishore Peethambaran 
Entertainment

രാവിലെ ആറ് മുതല്‍ മരുന്നുകള്‍, ഇഞ്ചക്ഷനും സ്റ്റിറോയ്ഡുകളുമായാണ് ജീവിതം; ബാഗ് നിറയെ മരുന്നുമായാണ് നടപ്പ്: കിഷോര്‍

ഞാന്‍ വലിയൊരു രോഗിയാണ്.ചെറിയ രോഗിയല്ല. ഒരുപാട് മരുന്നുകളുടെ പുറത്താണ് ഒരു ദിവസം ജീവിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

തന്റെ ആരോഗ്യവസ്ഥയെക്കുറിച്ച് നടന്‍ കിഷോര്‍. സീരിയലുകളിലൂടെ മലയാളിക്ക് സുപരിചിതനായ നടനാണ് കിഷോര്‍. മരുന്നുകളിലാണ് താന്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നാണ് താരം പറയുന്നത്. തലച്ചോറിന്റെ പിന്‍ഭാഗത്തുള്ള പിറ്റ്യൂട്ടറി ഗ്രന്ഥിയില്‍ സിസ്റ്റ് വളരുന്നുണ്ടെന്നും അത് തന്റെ ഹോര്‍മോണുകളുടെ ബാലന്‍സ് നഷ്ടമാക്കുകയാണെന്നും താരം പറയുന്നു.

കടുത്ത പ്രമേഹവും കരള്‍ രോഗവും ഉള്ളതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും കിഷോര്‍ പറയുന്നു. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസ് തുറന്നത്. നേരത്തെ ഷൂട്ട് ഇല്ലാത്തപ്പോള്‍ വണ്ടിയോടിക്കാനടക്കം പോകുമായിരുന്നു. എന്നാല്‍ നിലവിലെ ആരോഗ്യാവസ്ഥ അതിന് സമ്മതിക്കില്ലെന്നും താരം പറയുന്നു. ആ വാക്കുകളിലേക്ക്:

ഞാന്‍ വലിയൊരു രോഗിയാണ്.ചെറിയ രോഗിയല്ല. ഒരുപാട് മരുന്നുകളുടെ പുറത്താണ് ഒരു ദിവസം ജീവിക്കുന്നത്. രാവിലെ ആറര മണിക്ക് തുടങ്ങിയാല്‍ രാത്രി പതിനൊന്നര മണിവരെ മരുന്നുകള്‍ കഴിച്ചു കൊണ്ടിരിക്കുകയാണ്. ആ ബാഗില്ലാതെ പുറത്ത് പോകാനാകില്ല. ഒരുപാട് ഇഞ്ചക്ഷനുകളും സ്റ്റിറോയ്ഡുകളുമൊക്കെയായി ജീവിക്കുന്ന മനുഷ്യനാണ്.

തലച്ചോറില്‍ ഒരു സിസ്റ്റുണ്ട്. പിറ്റ്യൂട്ടറി ഗ്ലാന്റിലാണ്. അത് വളര്‍ന്നു കൊണ്ടിരിക്കുകയാണ്. കാന്‍സറസ് ആകില്ല. പക്ഷെ അതാണ് നമ്മുടെ ഹോര്‍മോണുകളെ ബാലന്‍സ് ചെയ്യുന്നത്. അത് വര്‍ക്ക് ചെയ്യുന്നില്ല. അപ്പോള്‍ അതിനുള്ള സ്റ്റിറോയ്ഡ് കൊടുക്കും. അത് കാരണം തടിവെക്കും. അപ്പോള്‍ നമ്മളെ കാണുമ്പോള്‍ തടി വച്ച് സുന്ദരനായി എന്ന് പറയും. ആളുകള്‍ ചിലപ്പോള്‍ പറയും ഇയാളെ കണ്ടാല്‍ ഒരു കുഴപ്പവുമില്ലെന്ന്. ഞാന്‍ ഇപ്പോള്‍ തന്നെ രണ്ട് നേരത്തെ ഇന്‍സുലിന്‍ എടുത്തു കഴിഞ്ഞു. ഇനി രണ്ട് നേരം കൂടിയുണ്ട്.

ആള്‍ക്കാരെ കാണുമ്പോള്‍ കുഴപ്പമില്ലെന്ന് പറയും പക്ഷെ ഇടയ്ക്ക് ഇടയ്ക്ക് ആശുപത്രിയിലാകും. കഴിഞ്ഞ ആഴ്ചയും ആശുപത്രിയിലായിരുന്നു. അഭിനയിച്ചാലല്ലേ ജീവിക്കാന്‍ പറ്റൂ. തിരികെ വരും. ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്യുന്നത്. അപ്പോള്‍ അതിനും പോകണം. പോസിറ്റീവ് മനസ് ആയതു കൊണ്ടല്ല. ആവശ്യമാണ്. ആന കുത്താന്‍ ഓടില്ലേ അതുപോലെ. വീണു പോകുന്നത് വരെ പോയേ പറ്റൂ.

Actor Kishore Peethambaran shares his health condition. Says he is surviving on medicines and injections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജോലിയില്ല, ജീവനക്കാര്‍ക്ക് ഓഫീസില്‍ കയറാം; കോറോ ഹെല്‍ത്തില്‍ തല്‍സ്ഥിതി തുടരാന്‍ തീരുമാനം

ഓണത്തിരക്ക്; കേരളത്തിലേയ്ക്ക് നൂറ് ട്രെയിനുകള്‍

ബാങ്ക് ഓഫ് ഇന്ത്യയിൽ 779 ക്രെഡിറ്റ് ഓഫീസർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

ഭക്ഷണം കഴിച്ച ശേഷം കിടക്കരുത്, ഷു​ഗ‍ർ സ്പൈക്ക് നിയന്ത്രിക്കാൻ, 15 മിനിറ്റ് റൂട്ടീൻ

അമേരിക്കന്‍ എല്‍പിജി ഇറക്കുമതി ഇരട്ടിയാക്കും; ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യ