29-മത് വിവാഹ വാർഷിക ദിനത്തിൽ വിവാഹ വിഡിയോ പങ്കുവെച്ച് നടൻ കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു. 1994 ഡിസംബർ 12നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹവാർഷികം പോതുവെ ആഘോഷമാക്കാറില്ലെന്നും
ഭർത്താവ് കൃഷ്‌ണകുമാർ തീർച്ചയായും ഇക്കാര്യം മറന്നു പോയിട്ടുണ്ടാവുമെന്നും താൻ ഇക്കാര്യം ഓർമ്മിപ്പിക്കില്ലെന്നും തന്റെ യുട്യൂബ് ചാനലിലൂടെ വിഡിയോ പങ്കുവെച്ചുകൊണ്ട് സിന്ധു പറഞ്ഞു.
ഇന്നത്തെ പോലെ സ്റ്റേജ് ഡെക്കറേഷനോ, പാർട്ടിയോ, ആഘോഷമോ ഒന്നും അന്ന് ഉണ്ടായിരുന്നില്ല. നല്ല സാരി ആയിക്കണം ആഭരണങ്ങളും നോക്കും അല്ലാതെ വേറെ ഒന്നും കാര്യമാക്കിയിരുന്നില്ല. വീട്ടിൽ പഴയ വീഡിയോകൾ തിരയുന്നതിനിടെ മകൾ അഹാനയാണ് വിവാഹ വിഡിയോയുടെ ചില ക്ലിപ്പുകൾ വീണ്ടെടുത്ത് തനിക്ക് അയച്ചു തന്നതെന്നും ഒരുപാട് വിഡിയോകൾ നഷ്‌ടമായെന്നും സിന്ധു പറയുന്നു.
വിവാഹത്തലേന്ന് വന്ന അതിഥികൾക്ക് ഭക്ഷണവും നാരങ്ങ വെള്ളവും വിതരണം ചെയ്‌ത ശേഷം നാളെ കല്യാണത്തിന് വരണേ എന്ന് പറഞ്ഞ് മടുത്തിരുന്നുവെന്നും സിന്ധു ഓർത്തെടുത്തു. തിരുവനന്തപുരത്തെ വഴുതക്കാട് സുബ്രമണ്യം ഹാളിൽ വച്ച് നടന്ന വിവാഹത്തിൽ ബൈജു, മധുപാൽ, അപ്പ ഹാജി, വേണു തുടങ്ങിയവർ അതിഥികളായി എത്തിയിരുന്നു. നിരവധി ആളുകളാണ് വിഡിയോയ്‌ക്ക് താഴെ ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്. മകൾ ഇഷാനിയെ പോലെയുണ്ട് കാണാൻ എന്നായിരുന്നു പലരുടെയും അഭിപ്രായം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates