ചിത്രം: ട്വിറ്റർ 
Entertainment

പ്രമുഖ തെലുങ്ക് നടന്‍ കൃഷ്ണം രാജു അന്തരിച്ചു

സൂപ്പര്‍താരം പ്രഭാസിന്റെ അമ്മാവനാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്; പ്രമുഖ തെലുങ്ക് നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണം രാജു അന്തരിച്ചു. 83 വയസായിരുന്നു.  ഇന്നു രാവിലെ ഹൈദരാബാദില്‍ വച്ചായിരുന്നു മരണം. റിബല്‍ സ്റ്റാര്‍ എന്ന് അറിയപ്പെട്ടിരുന്ന കൃഷ്ണം രാജു സിനിമയിലും രാഷ്ട്രീയ രംഗത്തും ശക്തമായ സാന്നിധ്യമായിരുന്നു. 

ഉപ്പലപടി വെങ്കട കൃഷ്ണം രാജു എന്ന കൃഷ്ണം രാജു. 1966ല്‍ ചിലക ഗോരിന്‍ക എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ഇതിലൂടെ നന്തി അവാര്‍ഡ് സ്വന്തമാക്കി. 183 സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. സൂപ്പര്‍താരം പ്രഭാസിന്റെ അമ്മാവനാണ്. പ്രഭാസ് നായകനായി എത്തിയ രാധേ ശ്യാമിലായിരുന്നു അവസാന ചിത്രം. 

കൃഷ്ണം രാജുവിന്റെ മരണം തെലുങ്ക് സിനിമയെ ഞെട്ടിച്ചിരിക്കുകയാണ്. നടി അനുഷ്‌ക ഷെട്ടി, നടന്‍ നിഖില്‍ സിദ്ധാര്‍ത്ഥ, മനോജ് മഞ്ജു ഉള്‍പ്പടെ നിരവധി പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങാന്‍ 18 വയസ് വേണം'; കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

Today's Rashi Phalam September 29|വിവാഹാലോചനയിൽ പുരോഗതി, ജോലിയിൽ പുതിയ ചുമതല

ഒറ്റ ക്യുആര്‍ കോഡില്‍ ട്രെയിന്‍, മെട്രോ, ട്രാം, ബസ് സര്‍വീസുകളില്‍ യാത്ര ചെയ്യാം, ഇത്തിഹാദ് റെയില്‍ ദുബൈ സ്റ്റേഷന്‍ തുറന്നു,

ആറാം ക്ലാസുകാര്‍ക്ക് ആശ്വാസം; സിബിഎസ്ഇ ത്രിഭാഷ നയത്തില്‍ ഇളവ് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം

'ദൈവം കൈവിട്ടില്ല, പരിക്കേറ്റപ്പോള്‍ വിഷമം തോന്നി'; വെള്ളി നേട്ടത്തില്‍ വിഡിയോകോളില്‍ ശ്രീ ശങ്കര്‍