വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഉത്സവപറമ്പിലെ ‘പാമ്പ്’ ഡാൻസ് കോളജിൽ; വിദ്യാർത്ഥികളെ കയ്യിലെടുത്ത് ചാക്കോച്ചൻ, വിഡിയോ 

കോളജ് വിദ്യാർത്ഥികൾക്കൊപ്പം പാട്ടിന് ചുവടുവയ്ക്കുന്ന താരത്തിന്റെ വിഡിയോയാണ് വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിൽ മലയാളത്തിലെ എക്കാലത്തേയും സൂപ്പർഹിറ്റ് ഗാനം 'ദേവദൂതർ പാടി' പുനഃരവതരിപ്പിച്ചിരിക്കുന്നത് ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. ​​ഗാനരം​ഗത്തിലെ കുഞ്ചാക്കോ ബോബന്റെ പ്രകടം തന്നെയാണ് കയ്യടി നേടുന്നത്. അമ്പലപ്പറമ്പിലെ കാണികൾക്ക് ഇടയിൽ നിന്ന് രസകരമായി ഡാൻസ് ചെയ്യുന്ന കുഞ്ചാക്കോ ബോബൻ പ്രേക്ഷകരുടെ മനസ്സ് കവർന്നെടുത്തുകഴിഞ്ഞു. 

ഇപ്പോഴിതാ കോളജ് വിദ്യാർത്ഥികൾക്കൊപ്പം പാട്ടിന് ചുവടുവയ്ക്കുന്ന താരത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തലശ്ശേരി ബ്രണ്ണൻ കോളജിൽ എത്തിയപ്പോഴായിരുന്നു കുഞ്ചാക്കോ ബോബന്റെ കിടിലൻ പ്രകടനം. താരത്തിന്റെ നൃത്തം കണ്ട് ആവേശത്തോടെ കയ്യടിക്കുകയാണ് വിദ്യാർത്ഥികൾ. 

മമ്മൂട്ടി നായകനായി എത്തിയ കാതോട് കാതോരം എന്ന സിനിമയിലെ ഗാനമാണിത്. 37 വർഷത്തിനു ശേഷമാണ് ഈ ഗാനം പുനരാവിഷ്‌കരിച്ചിരിക്കുന്നത്. അമ്പലപ്പറമ്പിലെ ഗാനമേളയ്ക്ക് ഗാനം പാടുന്നതായാണ് ചിത്രത്തിലുള്ളത്. പാട്ടു കേട്ട് കാണികൾക്ക് ഇടയിൽ നിന്ന് രസകരമായി ഡാൻസ് ചെയ്യുന്ന കുഞ്ചാക്കോ ബോബനേയും കാണാം. ഒഎൻവിയുടെ വരികൾക്ക് ഔസേപ്പച്ചനാണ് സംഗീതം പകർന്നത്. കെജെ യേശുദാസ് ആലപിച്ച ഗാനം പുനരാവിഷ്‌കരിച്ചത് ബിജു നാരായണന്റെ ശബ്ദത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു