വീഡിയോ ദൃശ്യം 
Entertainment

സേതുരാമയ്യരാകാൻ വീണ്ടും; 'സിബിഐ5' ലൊക്കേഷനിൽ മമ്മൂട്ടി എത്തി, വിഡിയോ 

ലൊക്കേഷനിൽ എത്തിയ വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി

Author : സമകാലിക മലയാളം ഡെസ്ക്

സിബിഐ സീരീസിലെ അഞ്ചാം ഭാ​ഗത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനായി ലൊക്കേഷനിൽ എത്തിയ വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. സെറ്റിലെത്തിയ താരത്തിന്റെ വീഡിയോ സമൂ​ഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷമാണ് മമ്മൂട്ടി സിബിഐ 5ൻറെ ലൊക്കേഷനിൽ ജോയിൻ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം 29ന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. 

1988ലാണ് മ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങിയത്. പിന്നീട്  ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോൾ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണോദ്യോഗസ്ഥരാണ് അഞ്ചാം ഭാ​ഗത്തിലെന്നാണ് റിപ്പോർട്ടുകൾ. മുകേഷ്, രൺജി പണിക്കർ, സൗബിൻ ഷാഹിർ, സായ് കുമാർ എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !

'വൈഭവും ഞാനും ഒരു ടീമിലാണ്, മത്സരം ഞങ്ങള്‍ തമ്മിലല്ല'; മൈന്‍ഡ് സെറ്റാണ് പ്രധാനമെന്ന് സഞ്ജു

മെഡിക്കൽ കോളജിൽ നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അഭിമുഖം വഴി നിയമനം