ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'നീ നല്ല അമ്മ'; മുക്തയ്ക്ക് പിന്തുണയുമായി ഭർത്താവ്, കമന്റ് ബോക്സ് പൂട്ടി

നമ്മൾ സന്തോഷ കുടുംബമാണെന്നു പറഞ്ഞുകൊണ്ട് ഭർത്താവിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രം മുക്ത പങ്കുവച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

കളെക്കുറിച്ചുള്ള പരാമർശം വിവാദമായതിനു പിന്നാലെ നടി മുക്തയ്ക്ക് പിന്തുണയുമായി ഭർത്താവി റിങ്കു ടോമി. തനിക്കെതിരെ ഉയർന്ന വിമർശനങ്ങളോട് താരം സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരുന്നു. ആ പോസ്റ്റിന് താഴെയാണ് റിങ്കു പിന്തുണയുമായി എത്തിയത്. നീ നല്ല അമ്മയാണ് എന്നായിരുന്നു കമന്റ് ചെയ്തത്. 

വിമർശനം രൂക്ഷമായപ്പോൾ കമന്റ് ബോക്സ് പൂട്ടി

മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അവൾ തന്റേതാണ് എന്നാണ് മുക്ത കുറിച്ചത്. അതിന് താഴെ  ‘നീ നല്ല ഒരു അമ്മയാണ്, ഐ ലവ് യൂ’, എന്നായിരുന്നു റിങ്കുവിന്റെ കമന്റ്. എന്നാൽ പോസ്റ്റിന് താഴെ വിമർശനം രൂക്ഷമായതോടെ ഇൻസ്റ്റഗ്രാമിലെ കമന്റ് ബോക്‌സ് മുക്ത നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ നമ്മൾ സന്തോഷ കുടുംബമാണെന്നു പറഞ്ഞുകൊണ്ട് ഭർത്താവിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രം മുക്ത പങ്കുവച്ചിരുന്നു. 

'ഇവൾ വേറെ വീട്ടിൽ കേറി ചെല്ലാനുള്ളതല്ലേ'

ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോയിലായിരുന്നു മുക്തയുടെ വിവാദ പരാമർശം. മകളെ എന്തൊക്കെ ജോലികളാണ് വീട്ടിൽ പഠിപ്പിച്ചിരിക്കുന്നത് എന്നായി‌രുന്നു പരിപാടിക്കിടെ അവതാരക മുക്തയോട് ചോദിച്ചത്. "അവളെ എല്ലാം പഠിപ്പിച്ചിട്ടുണ്ട്. കുക്കിങ്, ക്ലീനിങ് എല്ലാം പഠിപ്പിച്ചിട്ടുണ്ട്," എന്നു മുക്ത മറുപടി പറഞ്ഞു. 'ഇതെന്താ ബാലവേലയാണോ' എന്ന് പരിപാടിയിൽ പങ്കെടുത്ത ബിനു അടിമാലി ചോദിച്ചപ്പോൾ "അല്ല, പെൺകുട്ടികൾ ഇതെല്ലാം ചെയ്തു പഠിക്കണം ചേട്ടാ...ആർടിസ്റ്റൊക്കെ കല്ല്യാണം കഴിയുന്നതു വരെയേ ഉള്ളൂ. അതു കഴിഞ്ഞ് നമ്മൾ വീട്ടമ്മ ആയി. നമ്മൾ ജോലി ചെയ്തു തന്നെ പഠിക്കണം. ഇവൾ വേറെ വീട്ടിൽ കേറി ചെല്ലാനുള്ളതല്ലേ," എന്നായിരുന്നു മുക്തയുടെ മറുപടി. 

ഇത് സ്ത്രീവിരുദ്ധമാണെന്നും കുട്ടിയോട് ചെയ്യുന്ന ക്രൂരതയാണെന്നും ആരോപിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. അതിന് പിന്നാലെയാണ് പ്രതികരണവുമായി മുക്ത എത്തിയത്. ‘അവൾ എന്റേതാണ്. ലോകം എന്തും പറയട്ടെ... ഞാൻ പറഞ്ഞ ഒരു വാക്കിൽ കയറിപ്പിടിച്ച്, അതു ഷെയർ ചെയ്തു സമയം കളയരുത്... ഒരുപാടു പേർ നമ്മളെ വിട്ടു പോയി... പിഞ്ചു കുഞ്ഞുങ്ങൾ അടക്കം.... അവർക്കും ആ കുടുംബങ്ങൾ ക്കും വേണ്ടി പ്രാർഥിക്കൂ.- എന്നാണ് മുക്ത കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT