''ചെന്ന് കേറുന്ന' വീട്ടിലെ ജോലിക്കാരിയുടെ തസ്തികയിൽ വിജയിക്കാനല്ല, അവളുടെ സ്വയം പര്യാപ്തതയ്ക്കാണ്'

മകളെ ജോലി ചെയ്യാൻ പഠിപ്പിക്കാറുണ്ടെന്നും മറ്റൊരു വീട്ടിൽ ചെന്നു കയറാനുള്ളതല്ലേ എന്നുമായിരുന്നു മുക്ത പറഞ്ഞത്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

രു റിയാലിറ്റി ഷോയിലെ നടി മുക്തയുടെ മകളെക്കുറിച്ചുള്ള പരാമർശം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. മകളെ ജോലി ചെയ്യാൻ പഠിപ്പിക്കാറുണ്ടെന്നും മറ്റൊരു വീട്ടിൽ ചെന്നു കയറാനുള്ളതല്ലേ എന്നുമായിരുന്നു മുക്ത പറഞ്ഞത്. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ ​ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മകളെ ജോലികൾ ചെയ്യാൻ പഠിപ്പിക്കുന്നത് സ്വയം പര്യാപ്തതയ്ക്കുവേണ്ടിയാണ് എന്നാണ് ഹരീഷ് കുറിച്ചത്. ജോലി ചെയ്യാനായി പറഞ്ഞു കൊടുക്കുന്നത് 'ചെന്ന് കേറുന്ന' വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാൻ അല്ലെന്നാണ് പറയുന്നത്. 

'പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയാവാനല്ല'

ഇതെന്റെ മകൾ ആണ് അച്ചു. കഴിച്ചു കഴിഞ്ഞ പാത്രം മോറി വെക്കാനും, ബെഡ്ഷീറ്റ് മടക്കി വെക്കാനും ഒക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട് ഞങ്ങൾ. ഈ പണി ഒക്കെ ഞങ്ങളും (അവളുടെ അപ്പയും അമ്മയും ) ചെയ്യാറും ഉണ്ട്, വലിയ ആനകാര്യം ഒന്നുമല്ല അത്‌... പക്ഷെ വർമ സാറേ, ഒരു ചെറിയ കുഴപ്പം ഉണ്ട് - ഇതൊന്നും പറഞ്ഞു കൊടുത്തത് 'ചെന്ന് കേറുന്ന' വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാൻ അല്ല - അവളുടെ സ്വയം പര്യാപ്തതയ്ക്കാണ്.

ആൺകുട്ടികളെയും പെൺകുട്ടികളെയും സ്വയം പര്യാപ്തരാക്കാൻ മാതാപിതാക്കൾ ശ്രമിക്കണം, അല്ലാതെ കാലഹരണപ്പെട്ട gender റോൾസ്
പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്. അത്രേം maturity എങ്കിലും കാണിക്കണം അച്ഛൻ അമ്മമാർ.- ഹരീഷ് ശിവരാമകൃഷ്ണൻ കുറിച്ചു. 

'ഇവൾ വേറെ വീട്ടിൽ കേറി ചെല്ലാനുള്ളതല്ലേ'

ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോയിലായിരുന്നു മുക്തയുടെ പരാമർശം. മകളെ എന്തൊക്കെ ജോലികളാണ് വീട്ടിൽ പഠിപ്പിച്ചിരിക്കുന്നത് എന്നായി‌രുന്നു പരിപാടിക്കിടെ അവതാരക മുക്തയോട് ചോദിച്ചത്. "അവളെ എല്ലാം പഠിപ്പിച്ചിട്ടുണ്ട്. കുക്കിങ്, ക്ലീനിങ് എല്ലാം പഠിപ്പിച്ചിട്ടുണ്ട്," എന്നു മുക്ത മറുപടി പറഞ്ഞു. 'ഇതെന്താ ബാലവേലയാണോ' എന്ന് പരിപാടിയിൽ പങ്കെടുത്ത ബിനു അടിമാലി ചോദിച്ചപ്പോൾ "അല്ല, പെൺകുട്ടികൾ ഇതെല്ലാം ചെയ്തു പഠിക്കണം ചേട്ടാ...ആർടിസ്റ്റൊക്കെ കല്ല്യാണം കഴിയുന്നതു വരെയേ ഉള്ളൂ. അതു കഴിഞ്ഞ് നമ്മൾ വീട്ടമ്മ ആയി. നമ്മൾ ജോലി ചെയ്തു തന്നെ പഠിക്കണം. ഇവൾ വേറെ വീട്ടിൽ കേറി ചെല്ലാനുള്ളതല്ലേ," എന്നായിരുന്നു മുക്തയുടെ മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com