മുരളി ​ഗോപി/ ഫേയ്സ്ബുക്ക് 
Entertainment

ഭീകര ഹാക്കറിൽ നിന്ന് എഫ്ബി പേജ് തിരിച്ചെടുത്തു; നന്ദി പറഞ്ഞ് മുരളി ​ഗോപി

പേജ് തിരിച്ചെടുക്കാൻ സഹായിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് മുരളി ​ഗോപിയുടെ കുറിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ഹാക്ക് ചെയ്യപ്പെട്ട തന്റെ ഫേയ്സ്ബുക്ക് പേജ് തിരിച്ചെടുത്ത വിവരം അറിയിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ​ഗോപി. പേജിലെ പ്രൊഫൈല്‍ ചിത്രം മാറ്റുകയും പോസ്റ്റുകള്‍ പങ്കുവെക്കുകയും ചെയ്തതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയുന്നത്. പേജ് തിരിച്ചെടുക്കാൻ സഹായിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് മുരളി ​ഗോപിയുടെ കുറിപ്പ്. 

‘ഒരു ഭീകര ഹാക്കിങ്ങിന് ശേഷം വീണ്ടും എന്റെ എഫ്ബി പേജ് തിരിച്ചെത്തിയിരിക്കുകയാണ്. സംഭവം എന്നെ നേരത്തെ തന്നെ അറിയിച്ച എല്ലാവര്‍ക്കും നന്ദി. ഫേസ്ബുക്ക് പേജ് തിരിച്ച് കിട്ടുന്നതില്‍ സഹായിച്ച എഫ്ബി ടീമിനും നന്ദി അറിയിക്കുന്നു’, മുരളി ​ഗേപി കുറിച്ചു. 

ദൃശ്യം 2 ലെ പൊലീസ് വേഷത്തിന് മുരളി ​ഗോപിക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത്. പൃഥ്വിരാജിനൊപ്പമുള്ള കുരുതിയാണ് അടുത്ത ചിത്രം. കൂടാതെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനു വേണ്ടി തിരക്കഥയും എഴുതുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

കുളുവില്‍ സഞ്ചാരികളായി വേഷംമാറി കേരള പൊലീസ്; രണ്ടു വര്‍ഷം ഒളിവിലായിരുന്ന മലയാളി ലഹരിക്കടത്തുകാരന്‍ പിടിയില്‍

6 കൊല്ലം, 10 തുടര്‍ ജയങ്ങള്‍! 'ടീം ഇന്ത്യ'യുടെ റെക്കോര്‍ഡ് കുതിപ്പിന് വിരാമം

വനപാലകരുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് 'പടയപ്പ'; ഒരുകിലോമീറ്ററോളം പിന്നോട്ടോടിച്ചു

'അണ്ണാ... വൈറല്‍ ആക്കരുത്... സോറി, സോറി, സോറി'; മോഷ്ടിച്ച ഏണി തിരികെവച്ച് കള്ളൻമാരുടെ അപേക്ഷ!