മൈഥിലിയും സമ്പത്തും/ ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

നടി മൈഥിലി അമ്മയായി, ആൺകുഞ്ഞ്

പോസ്റ്റിനു താഴെ നിരവധി പേരാണ് മൈഥിലിക്കും സമ്പത്തിനും ആശംസകളുമായി എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടി മൈഥിലിക്കും ഭർത്താവ് സമ്പത്തിനും കുഞ്ഞ് പിറന്നു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് അമ്മയായ സന്തോഷം അറിയിച്ചത്. ആൺകുഞ്ഞാണ് ജനിച്ചത്. മകന്റെ കൈകളുടെ ചിത്രങ്ങൾക്കൊപ്പമാണ് സന്തോഷം പങ്കുവച്ചത്. 

പ്രിയപ്പെട്ടവരെ ഞങ്ങൾക്ക് ആൺകുഞ്ഞ് പിറന്നു എന്നാണ് മൈഥിലി കുറിച്ചത്. പോസ്റ്റിനു താഴെ നിരവധി പേരാണ് മൈഥിലിക്കും സമ്പത്തിനും ആശംസകളുമായി എത്തുന്നത്. പേളി മാണി, അനുമോൾ, ശ്വേതാ മേനോൻ തുടങ്ങിയ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. 

കഴിഞ്ഞ ഏപ്രില്‍ 28നായിരുന്നു മൈഥിലിയും സമ്പത്തും വിവാഹിതരാകുന്നത്. ആർക്കിടെക്ടാണ് സമ്പത്ത്. ഓണത്തിനാണ് കുഞ്ഞു പിറക്കാൻ പോകുന്ന വിവരം മൈഥിലി ആരാധകരുമായി പങ്കുവച്ചത്. അതിനു പിന്നാലെ പങ്കുവച്ച വളകാപ്പിന്റെ ചിത്രങ്ങളും വൈറലായിരുന്നു. 

പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രന്‍ എന്ന മൈഥിലി. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി വെള്ളിത്തിരയിലെത്തിയത്. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'