ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ നിതേഷ് പാണ്ഡെ (50) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. നാസിക്കിനു സമീപം ഇഗ്താപുരിയില്‍ ഷൂട്ടിങ്ങിനിടെയാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് നിഗമനം. പോസ്റ്റ്‌മോർട്ട് റിപ്പോർട്ട് വന്നതിന് ശേഷം വിശദമായി അന്വേഷിക്കും.
അര്‍പിതയാണു ഭാര്യ. അര്‍പിതയുടെ സഹോദരന്‍ സിദ്ധാര്‍ഥ് ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്. എന്നാൽ അദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സഹോദരൻ അറിയിച്ചു. ഹോട്ടൽ ജീവനക്കാരെയും നടന് അടുപ്പമുള്ള വരെയും പൊലീസ് ചോദ്യം ചെയ്‌തു.
തൊണ്ണൂറുകളില്‍ നാടകവേദിയില്‍ അരങ്ങേറ്റം കുറിച്ച നിതേഷ് പിന്നീട് സിനിമാ, സീരിയല്‍ രംഗത്ത് സജീവായി. ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചിരുന്നു. ബദായി ഹോ, ശാദി കേ സൈഡ് എഫക്ട്‌സ്, രംഗൂണ്‍, ഹോസ്ല കാ ഘോസ്ല തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates