നിവിൻ പോളി, സായി പല്ലവി/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

എട്ട് വർഷത്തിന് ശേഷം ജോർജ്ജും മലർ മിസ്സും; ഹിറ്റാവാൻ വീണ്ടും 'പ്രേമം' ജോഡി 

'പ്രേമം' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളികളുടെ ഒന്നാകെ മനസ്സിൽ കയറിയ താരമാണ് സായി പല്ലവി

Author : സമകാലിക മലയാളം ഡെസ്ക്

ല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ 'പ്രേമം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നായകൻ നിവിൻ പോളിയും നായിക സായി പല്ലവിയും വീണ്ടും ഒന്നിക്കുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒരു സ്‌ക്രീന്‍ പങ്കിടാന്‍ എത്തുന്നത്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. 

'പ്രേമം' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളികളുടെ ഒന്നാകെ മനസ്സിൽ കയറിയ താരമാണ് സായി പല്ലവി. പ്രേമത്തിന് ശേഷം ഫഹദ് ഫാസിന്റെ നായികയായി അതിരനിലും, ദുൽഖർ സൽമാന്റെ നായികയായി കലിയിലും താരം മലയാളത്തിൽ അഭിനയിച്ചിരുന്നു.

2015 മെയ് 26നാണ് പ്രേമം തിയറ്ററുകള്‍ റിലീസിനെത്തുന്നത്. ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രത്തിലൂടെയാണ് സായി പല്ലവി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2008ല്‍ പുറത്തിറങ്ങിയ ധാം ധൂം എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമയലേക്ക് ചുവടുവെക്കുന്നത്. ശിവ കാര്‍ത്തികേയന്‍ നായകനായി രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രമായി സായി പല്ലവിയുടെതായി റിലീസ് ആകാനുള്ള ചിത്രം. ഡിയോ ജോസ് ആന്റണിയുടെ ചിത്രത്തിലാണ് നിവിന്‍ ഇപ്പോള്‍ അഭിമയിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'എന്നെ വിടൂ, കരഞ്ഞ് പറഞ്ഞ് 24കാരി'; വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു; ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം; 2 പേര്‍ പിടിയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

SCROLL FOR NEXT